Monday 17 November 2008

ചൊവ്വാദോഷം

കാതടപ്പിക്കുന്ന ശബ്ദം തന്റെ ഉറക്കത്തിനു ഭംഗ്ഗം വന്നതിലുള്ള അസ്വാരസ്സ്യത്തോടെ കണ്ണു തുറക്കുമ്പോൾ ബസ്സ്‌ മറയൂർ എത്തിയിട്ടുണ്ടായിരുന്നു
"ബസ്സുകേടായെന്നാ തൊന്നുന്നെ"..
എന്ന്പറഞ്ഞു അടുത്തിരുന്ന വൃദ്ധൻ എഴുന്നേറ്റു ഇനി അമരാവതിയിലേക്കുള്ള ഒൻപതിന്റെ ബസ്സുതന്നെ ശരണം. ഡ്രൈവർ അപ്പോഴും ബസ്സിന്റെ എഞ്ചിൻ നിറുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

വീണ്ടും ഒരിക്കൽ കൂടി ഇങ്ങോട്ടു വരണം എന്നു കരുതിയതല്ല പക്ഷെ തന്റെ ചോരയിൽ ഒരു കുഞ്ഞുണ്ടെന്നറിയുമ്പോൾ ഏതു പിതാവിനാണു വരാതിരിക്കാൻ കഴിയുക. അതും താനിന്നോളം കാണാത്ത തന്റെ മകൾ. അവിടവിടയായി തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ ജംഗ്ഗ്ഷനിലെ കുരങ്ങൻ മാർ ഒന്നിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല ആകെയുള്ള മാറ്റം ജംഗ്ഗ്ഷനിൽ ചന്ദനാബാറിനടുത്തായി ഒരു ഇന്റെർനെറ്റ്‌ കഫേ വിവരസാങ്കേതിക വിദ്യ മുക്കിലും മൂലയിലും വരെ എത്തിയിരിക്കുന്നു. അടിമാലിയിൽ വച്ചുകാറു കേടായില്ലായിരുന്നെങ്കിൽ ഇന്നലെ രാത്രിതന്നെ മൂന്നാറെത്തേണ്ടതായിരുന്നു അവിടുന്നു രാജീവനെയും കൂട്ടി മറയൂർക്ക്‌ വരാനായിരുന്നു പ്ലാൻ ഇനിയിപ്പൊ രാജീവനെകാത്തുനിൽക്കേണ്ടിവരുമോ എന്തൊ

അതു രാജീവന്റെ കാറല്ലെ ആണെന്നാണു തൊന്നുന്നതു ചുവപ്പു ഫോർഡ്‌ എണ്ടീവർ അങ്ങിനെ എന്തൊ അല്ലെ അവൻ പറഞ്ഞതു ങാ അപ്പൊ അവൻ രാവിലെ ബാറിലാണൊ ബാറിന്റെ മുന്നിലാണല്ലൊ കാറു കിടക്കുന്നതുഎന്തായാലും അവന്റെ മൊബയിലിൽ വിളിക്കാം നാശം എയർട്ടെല്ലിനു കവറേജില്ല അവൻ പ്രത്യേകം പറഞ്ഞാതാ മൂന്നാർ കഴിഞ്ഞാൽ പിന്നെ അവിടവിടയായി ബി എസ്സ്‌ എൻ എൽ മാത്രമെ ഉണ്ടാകൂ എന്നു അടുത്ത്കണ്ട ഒരു ടെലിഫോൺ ബൂത്തിൽ കയറി അവനെ വിളിച്ചു

ഒരുപാടു നാളായിരിക്കുന്നു അവനെ കണ്ടിട്ടു എറണാകുളത്തായിരുന്നപ്പോൾ അവൻ ഇടയ്ക്കിടെ വരുമായിരുന്നു പണ്ടെപ്പഴൊ വയിറ്റ്ഫോർട്ട്‌ ഹോട്ടലിൽ വച്ച്‌ മോഹൻലാലിനെ കണ്ടെന്നും പറഞ്ഞു വരുമ്പോഴൊക്കെ എന്നെയും കൂട്ടി അവിടെപോകുമായിരുന്നു. അവന്റെ ഇഷ്ട താരമാണു അന്നു തൊട്ടെ മോഹൻലാൽ. അവന്റെ അപ്പൻ മൂന്നാറിലെ പേരുകേട്ട ഒരു പ്ലാന്ററാണു ഹൈറേഞ്ച്‌ ക്ലബ്ബിലെ ഏറ്റവും വലിയ റമ്മിപ്ലയർ. പിന്നീടെനിക്കു ബാഗ്ലൂരിലേക്കും അവിടുന്നു കോംഗോ യിലേക്കും പോകേണ്ടി വന്നതോടെ നാടുമായുള്ള എല്ലാബന്ധവും അറ്റുപോകുകയായിരുന്നു എങ്കിലും രാജീവനെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു അവനായിരുന്നല്ലൊ അന്നും ഇന്നും എന്നും എനിക്കും ഉമയുക്കും ഇടയിലെ ഹംസം പക്ഷെ ഒരുപാടുനാളുകൾക്കു ശേഷം അവൻ കഴിഞ ആഴ്ച്ച എന്നെ വിളിച്ചു ഞാൻ ഈ ലോകത്ത്‌ ഒറ്റയ്ക്കല്ല എന്നറിയിക്കാൻ.

"ഹലോ ങാ..നീ എത്തിയൊ വഴിയിൽ ആന ഇറങ്ങി എന്നു ജീപ്പുകാരു പറയുന്ന കേട്ടു.. അപ്പൊ നീ താമസിക്കുമെന്നാ ഞാൻ കരുതിയതു ങാ ഞാനിവിടെ ഉണ്ടുദാ വരുന്നു ഒരു നിമിഷം".
"കാറിനടുത്തു തന്നെ നില്ല്"..

ഫോൺ വച്ചു കാറിനടുത്തെത്തും മുന്നെ തന്നെ അവൻ എവിടുന്നൊ വന്നു കാർ സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു. കാറിലേക്കു കയറുമ്പോൾ തന്നെ അവൻ പറഞ്ഞു നീ ഒന്നു കൊണ്ടും വിഷമിക്കണ്ട എല്ലാം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്‌ അമ്മുമോൾക്കുള്ള പാസ്പോർട്ടടക്കം. ടിക്കറ്റു നീ ശരിയാക്കാമെന്നു പറഞ്ഞതുകൊണ്ട്‌ ഞാൻ അതു മാത്രം നോക്കിയില്ല അതു സാരമില്ല ടിക്കറ്റും ഒ‍ാൺ അറൈവൽ വിസയും ഞാൻ ശരിയാക്കിയിട്ടുണ്ടു

മറയൂർ ജംഗ്ഗ്ഷനിൽ നിന്നും വെറും പത്തുമിനിട്ടിന്റെ യാത്രയെ ഉള്ളു ഉമയുടെ വീട്ടിലേക്കു.അവളുടെ അച്ച്ഛൻ മറയൂർ ഇലക്ട്രിസിറ്റി ഒഫീസിൽ എഞ്ചിനീയർ ആയിരുന്നു അമ്മ തമിഴ്നാട്ടിലെ വിൽപ്പുറം ജില്ലയിൽ കൊണ്ടട്ടിയൂർ ദേശക്കാരിയും. അങ്ങിനെയാണു ഉമാദേവി എന്ന എന്റെ ഉമ പകുതി തമിഴത്തിയായതു. മദ്രാസ്സ്‌ യൂണിവേഴ്സിറ്റിയിൽ ബിസിനസ്സ്‌ മാനേജ്‌ മെന്റിന്റെ അവസാന വർഷം ഞാനും രാജീവനും ഒക്കെ ഉൾപ്പെട്ട ഒരു സഘം നോർത്ത്‌ ഇൻഡ്യയിലേക്കുള്ള എഞ്ചിനിയറിങ്‌ വിദ്യാർത്ധികളുടെ ഒപ്പം ടൂറു പോകുന്നു ആ ടൂ റിനിടയിലാണു ഞാൻ ആദ്യമായി എന്റെ ഉമയെ കാണുന്നതു.

ആ കണ്ടുമുട്ടൽ പരിചയത്തിലേക്കും പ്രണയത്തിലേക്കും വളരാൻ അധികം താമസം ഉണ്ടായില്ല.
വിഷാദ ഛവിയുള്ള അവളുടെ മുഖവുംചിരിക്കുംമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴികളും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു പ്രണയം മഞ്ഞായി പെയ്തിറങ്ങുമ്പോൾ താഴ്വരയിൽ കൈകോർത്തു പിടിച്ച്‌ ഞങ്ങൾ നടക്കാറുണ്ടായിരുന്നു

"ശിവാ നീ എന്താലോചിച്ചിരിക്കുവാ വീടെത്തി വാ" ..

പുറത്തേക്കിറങ്ങുമ്പോൾ ഞാനാദ്യം നോക്കിയതു തേൻ വരിക്കയോട്‌ ഇണചേർന്നു നിൽക്കുന്ന മുല്ലയെയാണു ഉമയെപ്പോഴും പറയുമായിരുന്നു അവളുടെ മുല്ലയെക്കുറിച്ചും തേൻ വരിക്കപ്ലാവിനെ കുറിച്ചുമെല്ലാം വർത്താനം കേട്ടാൽ ഒരിക്കലും തോന്നില്ല ഒരു എഞ്ചിനിയറിങ്ങ്‌ വിദ്ധ്യാർഥിയാണു സംസാരിക്കുന്നതെന്നു ഇറയത്തേക്കുകയറുമ്പോൾ ചുവരിൽ ഒരു പ്ലാസ്റ്റിക്‌ മുല്ല മാല ഇട്ട ഉമയുടെ ഫോട്ടൊ മഞ്ഞുകൊണ്ടൊ അതൊ കണ്ണുനിറഞ്ഞിരുന്നതുകൊണ്ടൊ എനിക്ക്‌ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല രാജീവനോടൊപ്പം അകത്തേക്കു നടക്കുമ്പോൾ മനസ്സു മുഴുവൻ അവളായിരുന്നു ഉമ. പിന്നെ അമ്മുമോളെ കാണാനുള്ള വെമ്പലും.

തൈലത്തിന്റെയും ആയുർവേധമരുന്നുകളുടെയു മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു അരണ്ടവെളിച്ചമുള്ള ആ മുറിയിൽ കിടക്കുന്നതു ഉമയുടെ അച്ച്ഛൻ ആണെന്നു മനസ്സിലാക്കാൻ തന്നെ വിഷമം. ചുറ്റും നിൽക്കുന്ന പലരും അപരിചിതരാണെങ്കിലും രാജീവനുണ്ടായിരുന്നതു കൊണ്ടും ശിവപ്രസാദ്‌ താനെ യതു എന്നു ചോദിക്കുന്നതു കേട്ടതു കൊണ്ടും ഞാൻ മടിക്കാതെ അടുത്തു ചെന്നു ആരൊ ഒരു സ്റ്റൂൾ കൊണ്ടുവന്നു എന്നോടതിലിരിക്കാൻപറഞ്ഞു
നിറഞ്ഞുവരുന്ന കണ്ണുകളും നിശ്വാസവും എന്നോടെന്തക്കയൊ. പറയുന്നുണ്ടായിരുന്നു എന്റെ കുട്ടിയെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല നീ തിരിച്ചുവരും എന്ന്‌ അവൾ അവസാനം വരെ പ്രതീക്ഷിച്ചിരുന്നു എന്നെങ്കിലും നീ തിരിച്ചു വന്നാൽ നിനക്കു തരാൻ അവൾ എന്നെ ഏൽപിച്ചതാണു അമ്മുമോളെ ഇനിയും എനിക്കാ സമ്മാനം സൂക്ഷിക്കാനുള്ള കരുത്ത്‌ ഉണ്ടെന്നെനിക്കു തോന്നുന്നില്ല

ഉമയെ മറക്കാൻ ഒരിക്കലാവശ്യ പെട്ട അതെ മനുഷ്യൻ തന്നെ യാണു ഇതൊക്കെ ഇന്നു എന്നോടു പറയുന്നതും അവളൊരുകല്യാണമൊക്കെ കഴിച്ച്‌ സുഖമായി ജീവിക്കുന്നുണ്ടാകും എന്നാണു കരുതിയതു പക്ഷെ അവൾക്കൊരിക്കലും എന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻപോലും കഴിഞ്ഞിരുന്നില്ല ഉമയ്ക്കു ചൊവ്വാദോഷമുണ്ടു ചൊവ്വാദോഷമുള്ള ജാതകമെ ചേരു മോനിതിൽ നിന്നും ഒഴിവാകണം എല്ലാപൊരുത്തവും ഒത്ത ഒരു പോലീസുകാരന്റെ ആലോചനവന്നിട്ടുണ്ടു അവളുടെ അമ്മവീട്ടുകാർക്കും അതിലാ താൽപര്യം ചെറുക്കൻ അവളുടെ അമ്മയുടെ ബന്ധു കൂടിയാണു. അവളുടെ അച്ച്ഛനു ഇനി മടങ്ങി വരില്ല എന്നു വാക്കു കൊടുത്തന്നു മലയിറങ്ങിയപ്പോൾ ഉമയ്ക്കുമുന്നിൽ സ്വയം ഒരു ചതിയനാവുകയായിരുന്നു അവളുടെ നന്മയ്ക്കുവേണ്ടി ഒടുവിലൊരു പാടു വേഷം കെട്ടലുകൾക്കു ശേഷം കാലം തന്നെ മടക്കിവിളിച്ചിരിക്കുന്നു അതും പ്രായശ്ചിത്തം ചെയ്തുകൊണ്ടു

കലങ്ങിമറിഞ്ഞ എന്റെ ഉള്ളിൽ നിന്നും ചില മൂളലുകൾ മാത്രം അനുസ്യൂതം പുറപ്പെട്ടുകൊണ്ടിരുന്നു കണ്ണുകളപ്പോഴും അമ്മുവിനെയായിരുന്നു തേടിയതു.
പ്രണയവും പ്രിയപ്പെട്ടവളും എല്ലാം ജാതക ദോഷത്തിൽ തട്ടി തെറിച്ചുപോയിട്ടും കാലം തനിക്കായി കരുതിവച്ച തന്റെ അമ്മുമോൾ.

അപ്പൂപ്പനെ വിട്ടുപോരുമ്പോൾ എന്റെ അമ്മു ഒട്ടും പിണക്കം കാണിച്ചില്ല മാത്രവുമല്ല അച്ച്ഛാ എന്നു വിളിച്ച്‌ അവൾ തന്റെ ചുമലിൽ ഒട്ടിക്കിടക്കുകയും ചെയ്തു. നാലു വയസ്സേ ആയിട്ടുള്ളു എങ്കിലും അവൾ ഒരുപാടു മുതിർന്ന ഒരുകുട്ടിയെ പോലെ തോന്നി.

എല്ലാം മുത്തച്ച്ഛൻ പഠിപ്പിച്ചതാവും. അമ്മുവിന്റെ കയ്യും പിടിച്ച്‌ വീണ്ടും ഒരിക്കൽ കൂടി തേൻ വരിക്കയെയും മുല്ലയെയും കാണാൻ പോയി. എന്റെ ഉമ ഉറങ്ങുന്നതു അവർക്കരികിലാണല്ലൊ മുല്ലയുംതേൻ വരിക്കയും ഞങ്ങളെ നൊക്കി ഒന്നു ചിരിച്ചെന്നു തൊന്നുന്നു ഒരു മന്ദ മാരുതൻ ഞങ്ങളെ തഴുകി കടന്നു പോയി.

മടക്കയാത്രയിലുടനീളം രാജീവനെന്തക്കയൊ പറയുന്നുണ്ടായിരുന്നു.മനസ്സപ്പോഴും മേഘങ്ങൾക്കിടയിലൂടെ മഞ്ഞിന്റെ തണുപ്പിനെ പുൽകി ഒരുശലഭത്തെ പോലെ പറന്നു നടക്കുകയായിരുന്നു.എല്ലാം യാദൃഛികതകളായി തോന്നുന്നു അതൊ ചൊവ്വതന്നോടു മാപ്പുപറയുകയാണൊ ചൊവ്വാദോഷം കൊണ്ടെനിക്കുനഷ്ടപ്പെട്ട എന്റെ ഉമ. ഇപ്പൊ ദാ ഈ ചൊവ്വാഴ്ച്ച എനിക്കമ്മുവിനെ തരുന്നു എനിക്കിപ്പോൾ ചൊവ്വയോടു ദേഷ്യമില്ല. എനിക്കീ ലോകത്തോടുതന്നെ സ്നേഹം തോന്നുന്നു എന്റെ അമ്മുവിനോടെന്നപോലെ എന്റെ ഉമയോടെന്നപോലെ അവരാണല്ലോ എന്റെ ലോകവും. അയ്യാളമ്മുവിനെ നെഞ്ചോടു ചേർത്തു പിന്നെ പതിയെ കണ്ണടച്ചു കിടന്നു.

14 comments:

മാംഗ്‌ said...

പ്രതീക്ഷകളുടെ ഭാരം പിന്നെ ഭൂമിപുത്രിചേച്ചിയെ പോലുള്ളവർനൽകിയ ധൈര്യം അതാണു വീണ്ടും ഇത്തരം ഒരു ശ്രമത്തിനുപിന്നിൽ സത്യസ്ന്ധമായ അഭിപ്രായങ്ങളും വിലയിരുത്തലുകളും മാത്രം പ്രതീക്ഷിക്കുന്നു വകയ്ക്കുകൊള്ളില്ലെങ്കിൽ അതു തുറന്നു പറയുക സത്യം മറച്ചുവച്ചു എന്നെ സുഖിപ്പിക്കുന്നവർക്കു തിരിച്ചു തരാൻ എന്റെ കയ്യിലൊന്നുമില്ല നന്ദി എന്നൊരു വാക്കല്ലാതെ.

വികടശിരോമണി said...

നന്നായിരിക്കുന്നു മാംഗ്.(നന്ദി വേണമെന്നില്ല,അതും കൂടി വെച്ചോളൂ:)}
കഥയെഴുതുന്നവർക്ക് അത്യന്താപേക്ഷിതമായ ഒന്നുണ്ട്,വായനാക്ഷമത.അത് മാംഗിന്റെ ശൈലിക്കുണ്ട്.പക്ഷേ,എല്ലാ പരിണിതികളും പ്രതീക്ഷിതമാണ്,പരിണാമഗുപ്തി(ക്ലൈമാക്സ്)കൊരുക്കാനുള്ള ശ്രദ്ധ കൂടി തുടർന്ന് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.:)

mayilppeeli said...

കഥ നന്നായിട്ടുണ്ട്‌......ഉമ ആത്‌മഹത്യ ചെയ്തതാണോ?...എങ്ങനെയാണു മരിച്ചത്‌..... ഉമയ്ക്കു സ്വന്തം മോള്‍ക്കുവേണ്ടി ജീവിയ്ക്കാമായിരുന്നില്ലേ.....വായനക്കാരുടെ മനസ്സിലിങ്ങനെയൊരു ചോദ്യം ബാക്കിയാവുന്നു.... ചിലപ്പോള്‍. ഇതെന്റെ മാത്രം സംശയമായിരിയ്കും....ആശംസകള്‍

ഭൂമിപുത്രി said...

മാംഗ് കുറേക്കൂടി മുൻപോട്ട് പോയി ഈത്തവണ.
വികടൻ പറഞ്ഞതുപോലെ, വായനാസുഖം എന്ന അടിസ്ഥാന പ്രമാണം പാലിയ്ക്കാമെങ്കിൽ മടിയ്ക്കാതെ കഥയെഴുതാം.
ഇനി ഫോർമാറ്റിങ്ങിലൊന്ന് ശ്രദ്ധിയ്ക്കു.
നീണ്ട പാരഗ്രാഫുകൾ ബോറടിപ്പിയ്ക്കും.
പ്രസക്തഭാഗങ്ങൾ നോക്കി മുറിയ്ക്കാമല്ലൊ.
അതുപോലെ സംഭാഷണം “....” ഇങ്ങിനെ വരി മുറിച്ചെഴുതണം.ബ്ലോഗുകളിലെ കഥകളിലൂടെയൊന്നു സഞ്ചരിച്ച് റ്റെക്കിനിക്കുകൾ ശ്രദ്ധിച്ചുപഠിച്ചാൽ ആ വകയൊക്കെ പിടികിട്ടും.
പിന്നെ,കഥയുടെ അവസാനഭാഗത്ത് ഒരു അവ്യക്തയുണ്ട്.എന്താൺ ഉമയ്ക്ക് സംഭവിച്ചതെന്നത് സൂചനയായിട്ടെങ്കിലും കൊടുക്കണ്ടേ?

മാംഗ്‌ said...

എല്ലാ നല്ല സൃഷ്ടികൾക്കും ഒരച്ചുംകൂടം വേണം എന്റെ കാര്യത്തിൽ അതു നിങ്ങളാണു മൂന്നു കാര്യങ്ങളാണു ഇവിടെ ഉയർന്നു വന്നിരിക്കുന്നതു
പരിണാമ ഗുപ്തി അധവാ ക്ലൈമാക്സ്‌
പിന്നെ ഉമ എന്ന കഥാ പാത്രത്തിന്റെ വ്യക്തത
സംഭാഷണങ്ങൾ എഴുതേണ്ട രീതി
പാരഗ്രാഫ്‌ ഞാൻ വ്യ്കുന്നേരം ശരിയാക്കും
ഇതു മൂന്നും എന്റെ അടുത്ത കഥയിൽ ഞാൻ ശരിയാക്കിയിരിക്കും

വികട ശ്ശിരോമണി ചേട്ടാ (നന്ദി) ഇല്ലാ തരില്ല നിഷ്കാമ കർമ്മികൾ യാഗത്തിലെപ്പൊഴും യജമാന സ്ഥാനത്താണല്ലോ
നന്ദി അങ്കിൾ
മയിൽപീലി എന്തു തോന്നുന്നു ഉമ ആത്മഹത്യ ചെയ്യില്ല യദ്ദാർഥ പ്രണയത്തിനൊരിക്കലും ആരെയും കൊല്ലാനൊ സ്വയം മരണത്തെ വരിക്കാനൊ സാധിക്കില്ല എന്നാണു എന്റെ വിസ്വാസം അപ്പൊ ഉമയ്ക്കു സംഭവിച്ചതെന്തായിരിക്കും ഉമയുടെ കാര്യത്തിൽ എഴുതി വന്നപ്പൊ ഞാൻ ഉമയെ പ്രണയിച്ചു പോയി അതു കൊണ്ടെനിക്കവളെ മനപ്പൂർവ്വം വിട്ടുകളയേണ്ടി വന്നതാ. ശരിക്കും എന്റെ മനസ്സിലെ ഉമയെ എനിക്കൊരിക്കലും കൊല്ലാൻ പറ്റില്ല

ഭൂമി ചേച്ചി എന്റെ മോൾഡ്‌ ഒന്നു കൂടി ശരിയാവാനുണ്ട്‌ അല്ലെ അതും ഞാൻ ശരിയാക്കും നിങ്ങളൊക്കെ ഉണ്ടല്ലോ ഇതുപൊലെ അപ്പപ്പോ കാണിച്ചു തന്നാമതി നന്ദി

കുഞ്ഞന്‍ said...

മാംഗ് ജി..

കഥ ഒന്നു പാരഗ്രാഫ് തിരിച്ചെഴുതിയെങ്കില്‍ വായനാ സുഖം കിട്ടിയേനെ..സംഭാഷണങ്ങള്‍ പ്രത്യേകിച്ച് തിരിച്ചെഴുതുകയാണെങ്കില്‍. കഥയുടെ അവസാനം സുഖകരമാകുന്നില്ല എന്തൊ ഒരു അവ്യക്തത തോന്നുന്നു.

കഥാ നായകന്‍ ഉമയില്‍ നിന്നും പോയതിനുശേഷം, പിന്നീട് നടന്ന സംഭവങ്ങള്‍ ഉമയുടെ വീട്ടുകാര്‍ പറയുന്നതായി ചേര്‍ത്തിരുന്നെങ്കില്‍..

മാംഗിന്റെ കഴിവിനെ അഭിനന്ദിക്കുന്നു. നല്ലൊരു എഴുത്തുകാരനായി ബൂലോഗത്ത് നിങ്ങള്‍ അറിയപ്പെടും തീര്‍ച്ച..!

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

നരിക്കുന്നൻ said...

ഉമ ഒരു നൊമ്പരമായി എവിടെയൊക്കെയോ നിറഞ്ഞ് നിൽക്കുന്നു. എല്ലാം പറയാതെ പറഞ്ഞു. ഇത് ഒരു ഭാവനയിൽ നിന്നെടുത്ത കഥയാണോ അതോ അനുഭവമാണോ എന്നറിയില്ല. എങ്കിലും ശിവയുടെ, രാജീവെന്ന നല്ല സുഹൃത്തിന്റെ, ഉമയെന്ന പ്രണയ നായികയുടെ, അവരുടെ അച്ഛന്റെ എല്ലാം മുഖം വായനക്കാരനിലേക്ക് നൽകാൻ കഴിഞ്ഞിരിക്കുന്നു. ഇടക്കെപ്പോഴോ തൈലത്തിന്റേയും മരുന്നിന്റേയും ഗന്ധം മൂക്കിലേക്കടിച്ചു. നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു.

പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കിൽ കുറച്ച്കൂടി വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു. ഈ അഭിപ്രായം മുകളിൽ വന്നവർ പറഞ്ഞത് കൊണ്ട് പ്രസക്തമല്ലന്നറിയാം.

ആശംസകളോടെ,
നരിക്കുന്നൻ

ജിജ സുബ്രഹ്മണ്യൻ said...

നന്നാവുന്നുണ്ട് മാംഗ്.ഇനിയും നന്നായി എഴുതൂ

ഭൂമിപുത്രി said...

Looks much better now :)

smitha adharsh said...

രക്ത ബന്ധം.. അത് ആര്ക്കും നിഷേധിക്കാനാവാത്ത സത്യമല്ലേ?
നന്നായി എഴുതിയിരിക്കുന്നു.

മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ ഭൂമിപുത്രി ചേച്ചി പറഞ്ഞിരിക്കുന്നു ട്ടോ.

എന്തെ,ഞാന്‍ ഈ രണ്ടു പോസ്റ്റും വായിക്കാന്‍ വിട്ടുപോയത് എന്ന് ഓര്‍ക്കുന്നില്ല.ഒന്നു-രണ്ടാഴ്ച കമ്പ്യൂട്ടര്‍ പണിമുടക്കിയിരുന്നു.(വൈറസ് )അതില്‍ പെട്ടുപോയതാവും അല്ലെ?

Jayasree Lakshmy Kumar said...

വാടകവീടിനേക്കാൾ വളരേയധികം മെച്ചപ്പെട്ടിരിക്കുന്നു. കറക്ഷൻസ് എല്ലാം മുൻപ് വന്നവർ പറഞ്ഞിട്ടുണ്ടല്ലോ. മാംഗ് എഴുതി തെളിയും. എനിക്കുറപ്പ്

മാംഗ്‌ said...

എസ്‌ വി നന്ദി
നരിക്കുന്നൻ താങ്കളൊരു നല്ല വായനക്കാരനാണു എന്റെ കഥകൽ നന്നാകുന്നുണ്ടെങ്കിൽ അതിനു നിങ്ങളും ഒരു കാരണമാണു.
കാന്താരിചേച്ചി ഈ സന്ദർശ്ശനത്തിനും അഭിപ്രായത്തിനും നന്ദി.

ബാർട്ടർ സമ്പ്രദായത്തെ കുറിച്ച്‌ പഠിച്ച ശേഷം പിന്നേ ഞാൻ ആ സമ്പ്രദായം കാണുന്നതു ബ്ലൊഗിലായിരുന്നു പക്ഷെ കുഞ്ഞൻ ചേട്ടനെ പൊലുള്ളവർ അതിനൊരപവാദമാണു എന്റെ ബ്ലോഗിലേക്കു വരികയും ക്രിയാത്മകമായ നിർദ്ദേശ്ങ്ങൾനൽകുകയും ചെയ്ത cകുഞ്ഞൻചേട്ടന്റെയും ലക്ഷ്മിചേച്ചിയുടെയുമൊക്കെ ബ്ലൊഗ്‌ വായിക്കുന്നതു നിങ്ങളുടെ കമന്റിലൂടെയാണു

അപ്പൊ സ്മിതടീച്ചറെ വൈറസ്സാണു പറ്റിച്ചതു അതു സാരമില്ല ടീച്ചറേ.

ലക്ഷ്മിചേച്ചി നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കഥയുടെ ക്രാഫ്റ്റ് ഇനിയും കുറച്ച് കൂടി മാംഗിന് വഴങ്ങാനുണ്ട്.ശരിയായിക്കൊള്ളും.
ആശംസകള്‍...............
വെള്ളായണി