Thursday 28 August 2008

വ്യഭിചാര ശാല

ലോകമൊരു വ്യഭിചാര ശാല
വൃത്തികേടിന്റെ വൃത്താന്ത കേന്ദ്രം
ഇവിടെ തിരക്കിൻ തിമിർപ്പിൽ
ലാഭത്തിൻ നിണം നുണയുന്ന
കുത്തകക്കാരന്റെ കൂത്തുകൾ കാണാം
ചൂതിൽ തോറ്റ പാണ്ടവ പുത്രരെ കാണാം

വിരലൊന്നനക്കിയാൽ വെല്ലുവിളി
വെറുതെ ചിരിച്ചാൽ വേഷം കെട്ട്‌
ഇവിടെ മാമ്മ്സം വിൽക്കുന്ന
പാപ ശാലകളിൽ പ്രണയം
പകവീട്ടുന്നതു കാണാം
ഇവിടെ എല്ലാം നാടകം മാത്രം

നിണമൊഴുകും നിളയുടെനിലവിളികൾ
തലയറുപ്പിന്റെ കണക്കെടുപ്പിലലിയുന്നു
മാമൂലുകൾ കത്തിച്ചു
കാലം തണുപ്പകറ്റുന്നു
ചിതാഗ്നിതൻ ജ്വാലയിൽ
പുതിയ സമവാക്യങ്ങൾ തേടുന്നു

ഇനി നമുക്കു കണ്ണടച്ചു ജീവിക്കാം
ആത്മാരോക്ഷമാത്മാവിലെരിക്കാം
ഭുതകാലത്തിൻ ഉയിർപ്പിനായ്‌
മനമുരുകി പ്രാർത്ഥിക്കാം

Monday 25 August 2008

മറക്കല്ലേ ഉണ്ണീ....

ഇനി നീ എന്നു വരും
ഈ ക്കഴിഞ്ഞ വേനലിൽ
നീ വരുമെന്നൊർത്തു ഞാൻ
തെക്കിനി നിനക്കായൊരുക്കി
കാത്തിരുന്നു ഉണ്ണീ...

ഇനി നീ എന്നു വരും
മേടത്തിൽ നിൻ പിറന്നാൾ
സംമ്മാനവുമായ്‌
ഈ അമ്മ നിനക്കായ്‌ കാത്തിരുന്നു
നീ വരുമെന്നൊർത്തു ഞാൻ കാത്തിരുന്നു

തുലാമഴ നനയല്ലേ ഉണ്ണീ..
കാച്ചെണ്ണ തേയ്ക്കാൻ മറക്കല്ലേ
നീ അമ്മ ചൊല്ലിയതൊന്നും മറക്കല്ലേ
ഇപ്പൊഴും നീ സ്വപ്നം കണ്ടുണരാറുണ്ടൊ
നാമം ജപിച്ചു കിടക്കുവാനോർക്കണം
നാവിൽ നന്മ മാത്രം വിളങ്ങേണം

കോലായിൽ വീഴുന്ന സൂര്യ വെളിച്ചം
നിന്നെ യെന്നും തിരക്കാറുണ്ട്‌
കാവും കുളവും മീ കൽപ്പടവുകളും
നീ യെന്നു വരുമെന്നു ചോദിക്കുന്നു

ഉണ്ണീ നീയാ തിരക്കിലെല്ലാം മറന്നു പോയോ
നിന്റെ മനസ്സിൽ നിന്നും
പൈത്യുകം പോലും പറന്ന് പോയോ
ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ
അനു....

Friday 22 August 2008

ധൂർത്തുപുത്രന്റെ ആത്മ രോദനം



കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ
കാലം കവിതകൾ കുത്തിക്കുറിക്കുന്നു .
ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും
ബാക്കിയില്ലാതെ ഞാൻ മടങ്ങുന്നു.

സൂര്യവെളിച്ചം തിരിതാഴ്ത്തിയെന്നെ
ഇരുട്ടിന്റെ കൂട്ടിലേയ്ക്കാനയിച്ചു .
മനസ്സിൽ തരിംബും വെട്ടമില്ലാതെ-
ഞാനന്ധനെ പോലെ സ്ഞ്ചരിച്ചു .
കാലം തെളിച്ച കൂരിരുൾ വഴിയിലൂടെ
ഭ്രാന്ധ്മായ്‌ ഞാനലഞ്ഞു.


പച്ച നോട്ടിന്റെ പച്ചപ്പിലുച്ചയുറക്കം കഴിഞ്ഞു-
ണർന്നെണീറ്റൊരീ ചുവന്ന തെരുവിൽ
ഞാനെന്റെയുറക്കം വിറ്റു
വാതുവയ്പ്പിന്റെ ലഹരിയിൽ
വായ്‌വിട്ട സത്യങ്ങൾ വിറ്റു.
ഒടുവിൽ ഞാൻ വരമായ്‌ കിട്ടിയ
വാലിന്റെയറ്റവും വിറ്റു.
നാടിന്റെ ശാപമായ്‌
നരകത്തിൻ പുത്രനായ്‌
നാൾ വഴികളേറെ ഞാൻ പിന്നിട്ടു.

ഇനി ഞാൻ മടങ്ങട്ടെ
കിനാവിന്റെ കാലൊച്ചകളില്ലാതെ
പ്രണയ ശൂന്യമാം മനസ്സുമായി
വെളിച്ചത്തിന്റെ പുൽനാമ്പുകൾ തേടി.
നിത്യതയുടെ അതിർ വരമ്പുകൾ തേടി.
അനു