Friday 14 November 2008

വാടകവീട്‌

മനസ്സിന്റെ ഇരുണ്ട ഗർത്തങ്ങളിൽ വീണു മരിക്കുന്ന അനേകം സ്വപ്നങ്ങളിൽ ഒന്നായി ഇതും മാറുമായിരിക്കും. അറിയില്ല പാടില്ലാത്തതാണു എത്ര ഭംഗ്ഗി‍ൂള്ളതാണെങ്കിലും എത്രാകർഷകമാണെങ്കിലും എത്ര മാത്രം അവളെന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞാലും മറ്റൊരാളിൻന്റെ ഭാര്യയെ സ്വന്തമാക്കാൻ ആഗ്രഹിക്കുക എന്നു പറഞ്ഞാൽ അതു ഒരു വലിയ തെറ്റു തന്നെ ആണു.

എന്തിനാണിവൾ എനിക്കു ഫോൺ ചെയ്യുന്നതു എല്ലാദിവസവും എന്നെ ചായ കുടിക്കാൻ കോഫി ഷോപ്പിലേക്കു ക്ഷണിക്കുന്നതു ഞാനൊരു കല്യാണം കഴിഞ്ഞ പുരുഷനാണെന്നു അവൾക്കറിയാം എന്നിട്ടും ഈ കാലത്തെ സ്ത്രീകൽക്കു എന്തൊക്കെ തരം വിചിത്ര സ്വഭാവങ്ങളാണു. ഈശ്വരാ എങ്ങിനെ എങ്കിലും ഈ പ്രലോഭനത്തെ അതിജീവിച്ചെ മതിയാകൂ. സമയം നാലു കഴിഞ്ഞു ഇനി ഒരു മണിക്കൂർ കൂടി അതുകഴിഞ്ഞാൽ ഇറങ്ങാം അല്ലെങ്കിൽ അതു വേണ്ട ഇപ്പൊ വിളിച്ചു ആ ബ്രോക്കർ ഭാസ്കരനോടു വരാൻ പറയാം അയ്യാളെയും കൊണ്ടു വീടു തപ്പാൻ തുടങ്ങിയിട്ടു മാസം ആറു കഴിഞ്ഞു ഒന്നുകിൽ വാടക കൂടുതൽ അല്ലെങ്കിൽ അഡ്വാൻസ്‌ കൂടുതൽ എല്ലാം ഒത്തു വന്നാൽ സൗകര്യം കുറവൊ ദൂരക്കൂടുതലൊ കല്യാണം കഴിഞ്ഞിറ്റെട്ടു മാസം കഴിഞ്ഞു സുമതിയും ഒത്തുള്ള ജീവിതത്തെ കുറിച്ചു എന്തൊക്കെ സ്വപ്നങ്ങളായിരുന്നു നേരെ ബാഗുമെടുത്തിറങി സൂപ്രണ്ടു മൂന്നു മണിക്കേ പോയി മോന്റെ സ്കൂളിൽ പി റ്റി എ മീറ്റിങ്ങ്‌ ഉണ്ടത്രെ പോകാൻ നേരം പതിവു ചോദ്യവും എന്തായി ശ്രീ കുമാറെ വീടന്ന്വേഷണമൊക്കെ ഈ ജന്മത്തിലെങ്കിലും നിങ്ങൾക്ക്‌ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യമുണ്ടാകുമൊ?

ആരറിയുന്നു എന്റെ ധർമ്മസങ്കടം ഭാര്യക്കും ഭർത്താവിനും ഗവർമെണ്ടു ഉദ്യോഗം രണ്ടു പേരും ഒരെ നഗരത്തിൽ വെറും കിലോ മീറ്ററുകളുടെ വെത്യാസത്തിൽ ജൊലിചെയ്യുന്നു രണ്ടു പേർക്കും അഞ്ച്ക്ക ശംബളം പുറമെ നിന്നു എന്തിനു സ്വന്തകാർക്കുപോലും അസൂയ തോന്നിപോകുന്ന ജീവിത സാഹചര്യങൾ പറഞ്ഞിട്ടെന്തു കാര്യം ഭാര്യയെ ഒന്നു നേരെ ചൊവ്വെ കണ്ടിട്ടു മാസങ്ങൽ കഴിഞ്ഞു. ഒന്നു സംസാരിക്കാൻ അവളുടെ കാച്ചെണ്ണ മണമുള്ള മുടിയിൽ വിരലോടിച്ചു കാതിൽ കിന്നാരം ചൊല്ലി മഴയുള്ള രാവുകളിൽ ഉറങ്ങാതെ കിടക്കാൻ എല്ലത്തിനും ഒരു വാടകവീടെങ്കിലും കിട്ടിയെ മതിയാകൂ
ചിന്തകളെ മുറിച്ചു കൊണ്ടു ഫോൺ ശബ്ദിച്ചതപ്പോഴാണു. ഹൊ നാശം ഇതു അവളാണു ആദ്യമൊക്കെ ശ്രീ യേട്ടാ എന്നു വിളിച്ചു കൊണ്ടുള്ള കൊഞ്ച്ലായിരുന്നു ഇപ്പൊ ഇടയ്ക്കിടെ ഇതുപോ ലെ വിളിക്കും ചിലപ്പൊ ഒന്നും സംസാരിക്കില്ല ചിലപ്പൊ അങ്ങേത്തലയ്ക്കൽ നിന്നു തേങ്ങികരച്ചിൽ കേൾക്കാം എന്താണിവളുടെ പ്രശ്നം ഇടയ്ക്കെപ്പഴോ ഭാസ്കരൻ ഈ കേസു കൈകാര്യം ചെയ്തുതരാമെന്നേറ്റതാണു ഞാൻ നംബർ കൊടുക്കുകയും ചെയ്തു ഭാസ്കരൻ വിളിച്ചു വിരട്ടിക്കാണും അതിനുശേഷം കൊഞ്ചലില്ല ഇതുപോലെ ഇടക്കിടെ വിളിച്ചു തേങ്ങിക്കരയും ഞാൻ ഫോൺ എടുക്കണ്ട എന്നു തീരുമാനിച്ചു എന്നിട്ടു വേഗം നെഹ്രു പാർക്കിലേക്കു നടന്നു അവിടെ ആണു ഭാസ്കരൻ കാത്തു നിൽക്കാമെന്നു പറഞ്ഞതു

എന്തായാലും ഇന്നു ഭാസ്കരനെ വിളിക്കേണ്ടി വന്നില്ല ഞാൻ ചെല്ലുംബോൾ തന്നെ എന്നെയും കാത്തു പാർക്കിനുമുന്നിൽ തന്നെ നിൽപുണ്ടായിരുന്നു. ഈ വീടെന്തായാലും സാറിനിഷടപെടും എന്നു പറഞ്ഞപ്പൊ ഞാൻ പതിവു ജാടയാണന്നല്ലെ കരുതിയതു പക്ഷെ സങ്ങതി ഇപ്പ്രാവശ്യം എല്ലം കൊണ്ടും കൊള്ളാം നഗരത്തിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ള ഭവനം വാടക കുറവു അഡ്വാൻസും അത്ര അധികമൊന്നും ഇല്ല

എല്ലാം പറഞ്ഞുറപ്പിച്ച ഉടൻ വിളിച്ചതു അവളെ ആയിരുന്നു ഫോൺ സ്വിച്ച്‌ ഓഫ്‌ കഴിഞ്ഞ ആറു മാസങ്ങൾ ഒരു വാശിയായിരുന്നു ഒരു വീടു കണ്ടു പിടിക്കാതെ എന്റെ സുമതിയെ വിളിക്കില്ല എന്ന വാശി ഈശ്വരാ ഇവളെന്താ ഫോണെടുക്കാത്തതു മണി ഏഴാകുന്നു ഇപ്പൊൾ പോയാൽ അവൾഹോസ്റ്റലിൽ എത്തിട്ടുണ്ടാകും വേഗം ഒരു ഓട്ടൊ പിടിച്ചു നേരെ ഹോസ്റ്റലിന്റെ മുന്നിലിറങ്ങി ഹൊസ്റ്റലിൽ സന്ദർശ്ശനമുറിയിൽ സുമതിയെയും കാത്തിരുന്ന എന്റെ മുന്നിലേക്കു കടന്നു വന്നതു അവളുടെ കൂട്ടുകാരിയായ നന്ദിനി യായിരുന്നു അൽപം മെലിഞ്ഞു വെളുത്തു കൊലുന്നനെ ഉള്ള ഒരു സുന്ദരി. വന്നപാടെ മുഖവുരയൊന്നുമില്ലതെ തന്നെ അവൾ പരഞ്ഞു സുമതി പോയല്ലൊ വയ്കുന്നേരം 4.30ന്റെ വണ്ടിക്കു എന്താ ഒന്നും പറഞ്ഞില്ലേ? കഴിഞ്ഞ കുറേ ആഴ്ച്ചകളായി അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു പോകും മുൻപു പോലും ആരയൊ ഫോണിൽ വിളിച്ചു തേങ്ങിക്കരയുന്നുണ്ടായിരുന്നു..ഹൊസ്റ്റലിൽ ആറുമണിക്കു കയറണ്ടെ അല്ലായിരുന്നെങ്കിൽ അവൾ തീർച്ചയായും ഇതിനു മുൻപെ ചേട്ടനെ കാണാൻ ശ്രമിച്ചേനെ പിന്നെ സണ്ടേയ്‌ കളിൽ അവൽ പലവട്ടം ചേട്ടനെ കോഫീ ഷോപ്പിലേക്കു വിളിച്ചില്ലെ പലപ്പോഴും ഫൊൺ വച്ചു കഴിഞ്ഞു അവൾ പൊട്ടിക്കരയാറുണ്ടായിരുന്നു എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചതു.

ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ മനസ്സിൽ ഒരു തീവണ്ടി കൂകിയാർത്തു കടന്നുപോയി. ഇനി തനിക്കൊരു വാടകവീട്‌ വേണ്ടല്ലൊ എന്നോർത്ത്‌ സമാധാനത്തോടെ അയ്യാൾ ഇരുട്ടിലേക്കു നടന്നകന്നു..

14 comments:

മാംഗ്‌ said...

കഥയെഴുതുക എന്ന ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമാണിതു ഇതു കഥയാണൊ അതൊ മറ്റുവല്ലതുമാണൊ എന്നെനിക്കറിയില്ല നിങ്ങൾ തീരുമാനിക്കൂ വായിച്ചിട്ട്‌.

ഭൂമിപുത്രി said...

ധൈര്യമായി കഥയെഴുതിക്കോളൂ.
ഇവിടെക്കണ്ട ഒരു ന്യൂനത സംഭവങ്ങളൂടേ പ്രെഡികറ്റബിലിറ്റിയാൺ.
ഒന്ന് മനസ്സിരുത്തിയാൽ അതൊഴിവാക്കാവുന്നതേയുള്ളു,

നരിക്കുന്നൻ said...

മാംഗ്,
ധൈര്യമായി എഴുതിക്കോളൂ.. എനിക്കിഷ്ടപ്പെട്ടു. ശരിക്കും ഒരൊഴുക്കോടെ വായിക്കാൻ കഴിയുന്നു.

ആശംസകൾ!

മാംഗ്‌ said...

സത്യം പറഞ്ഞാൽ ഭൂമിപുത്രി ചേച്ചി പറഞ്ഞ ആസാധനം പിടികിട്ടിയില്ലാ ഞാൻ എവിടയാണു പ്രഡിക്റ്റബിലിറ്റിയുടെ സഹായം തേടിയിരിക്കുന്നതു ഒന്നു വിശദമാക്കാമൊ? പ്രഡിക്റ്റബിലിറ്റി എന്ന്തുകൊണ്ടു ഉദ്ധേശിക്കുന്നതു?

മാംഗ്‌ said...

നരിക്കുന്നൻ ആ പ്രോൽസാഹനത്തിനു നന്ദി സുഖിപ്പിച്ചതല്ല എന്നു തന്നെ വിചാരിച്ചോട്ടെ..

ഭൂമിപുത്രി said...

മാംഗേ,എന്റെ കുബുദ്ധിയാണൊ എന്നറിയില്ല,
ഭാര്യയെ ഫോണിൽ വിളിച്ചിട്ട് ആറ് മാസമായിന്ന് കണ്ടപ്പോഴെ,കഥയുടെ അന്ത്യം എനിയ്ക്ക് പിടികിട്ടി.അതാണെന്റെ പ്രശ്നം!:-)
പിന്നെ,ഭാര്യുയുടെ ശബ്ദം ഫോണിലാണെങ്കിലും മനസ്സിലാകാതെ പോയതിൽ ഒരു അവിശ്വസനീയതയും തോന്നി.
മാംഗിനു കഥ പറയാനറിയാമെന്നുറപ്പ്.ലൂപ് ഹോൾസ് അടയ്ക്കാൻ ശ്രദ്ധിച്ചാൽ മതി.

കുഞ്ഞന്‍ said...

മാംഗ് ജീ..

അഭിനന്ദനങ്ങള്‍...!

പിന്നെ ചില കല്ലുകടികള്‍ കഥയില്‍ വരുന്നു, ചില കാര്യങ്ങള്‍ ഭൂമി ചേച്ചി കാണിച്ചുതന്നിട്ടുണ്ട്. കിലോമീറ്ററുനുള്ളില്‍ താമസം എന്നിട്ടും കാണാനൊ സംസാരിക്കാനൊ പറ്റുന്നില്ല. അതുപോലെ അവരും നല്ല നിലയില്‍ ശമ്പളം മേടിക്കുന്നവള്‍ ആ സ്ഥിതിക്ക് അവര്‍ക്കും വീട് നോക്കാം. പിന്നെ പുതുമോടികളായ ഭാര്യയെയും ഭര്‍ത്താവിനേയും പരസ്പര ധാരണയില്ലാത്തവരായി ചിത്രീകരിക്കുന്നു.

Lathika subhash said...

മാംഗ്,
കഥ വഴങ്ങും.
നവവധൂവരന്മാര്‍ എന്തേ ഇങ്ങനെ
എന്നു ഞാനും സംശയിച്ചു.
ഇനിയും എഴുതണേ.
ആശംസകള്‍.

Jayasree Lakshmy Kumar said...

ഭാര്യയുടെ വികൃതി [ഒരു അന്യ പെണ്ണിനെ പോലെ ഭർത്താവിനെ വിളിക്കുക] ആയിരിക്കുമെന്നാണ് ആദ്യമെല്ലാം കരുതിയത്. പക്ഷെ എതിപ്പൊ അങ്ങിനെയല്ലല്ലൊ. കല്ലുകൾ ഞാനും കടിച്ചു. ഭൂമിപുത്രി പറഞ്ഞ പോലെ ചില ലൂപ് ഹോൾസ് ചോദ്യം വരാത്ത വണ്ണം അടക്കാൻ ശ്രമിച്ചാൽ മതി. നന്നാവും

മാംഗ്‌ said...

കുഞ്ഞൻ ചേട്ടാ-പത്താക്ലാസോടെ അവസാനിച്ച എന്റെ മലായാള പഠനം പിന്നെ വർഷങ്ങളായുള്ള അന്യഭാഷാ സംസർഗ്ഗം നല്ലവായനയുടെ അഭാവം ഇതൊക്കെ ഒരു പരിധിയിലും കൂടുതൽ എന്നിലെ ഭാഷാ അപചയത്തിനു വഴി ഒരുക്കിയിട്ടുണ്ടു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖവിലയ്ക്കെടുക്കുന്നു

ഈ ശ്രമം ഒരു പൂർണ്ണ പരജയമായില്ല എന്നെനിക്കു മനസ്സിലായി എന്നാലും കഥ എഴുതുക എന്ന കടും കൈ ഇനി എന്തായാലും ഉടനെ ഇല്ല ലതി ചേച്ചി

ഞാനുദ്ദേശിച്ചതു അതേ അർഥത്തിൽ പ്കർത്തുനതിൽ ഞാൻ വിജയിച്ചില്ല എന്നെനിക്കു മനസിലായി. തിരിച്ചറിവാണല്ലൊ തിരഞ്ഞെടുപ്പിന്റെ ആദ്യപടി കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങൾ വായനക്കാരനു പകർന്നു കൊടുക്കാൻ സാധിക്കാത്തതു എഴുത്തുകാരന്റെ കുറവയിത്തന്നെ ഞാൻ മനസ്സിലാക്കുന്നു. സാക്ഷ്യം ഞാൻ വായിച്ചിരുന്നു നന്നായിട്ടുണ്ടു അഭിപ്രായങ്ങളുമായി ഇവിടെ വന്നതിൽ നന്ദി. ലക്ഷ്മി ചേച്ചി

മാണിക്യം said...

നില്ല് നില്ല് നില്ല്
ഒരു കഥ എഴുതി 6 പേര്‍ അഭിപ്രായം പറഞ്ഞു
ഉടനെ റ്റെന്റും മടക്കി പോകുന്നോ?
നില്ല് അവിടെ .. 4:30ന്റെ വണ്ടിക്ക് അല്ലെ
അവള്‍ കയറിയത് ..അടുത്ത വണ്ടി പിടിക്ക് ....

ആദ്യ കഥ ഇത്രയൊക്കെ കൊണ്ട് എത്തിച്ചില്ലേ
അടുത്തത് ഇതിലും കേമം ആവും..തീര്‍ച്ച.
ചില നേരത്ത് ഫോണില്‍ കൂടി സ്വരം മനസ്സിലാവില്ല അതു പോട്ടെ.
രണ്ടു കിലോമിറ്റര്‍ അല്ലേ ?
അടുത്തതില്‍ ഒന്നുകില്‍ ദൂരം കൂട്ടുക അല്ലങ്കില്‍ ഒന്നിച്ചു വീട് തിരയുക.. അതെന്തെങ്കിലും ചെയ്യാം ആട്ടെ.പുതിയ കഥ എഴുതുക ഞാന്‍ വീണ്ടും വരും..
എല്ലാ ശുഭാശംസകളും നേരുന്നു.:)

ഭൂമിപുത്രി said...

ശെടാ!അതിനു മംഗിന്റെ ഭാഷയേപ്പറ്റി എല്ലാർക്കും നല്ല അഭിപ്രായം തന്നെയാണല്ലൊ.
കഥ പറഞ്ഞ രീതിയ്ക്കാൺ അവിടിവിടെ ഒരു യുക്തിഭംഗം.അവിടെ മാത്രമൊന്ന് ശ്രദ്ധിച്ച്,വേഗം അടുത്ത കഥയെഴുതിക്കൊണ്ട് വരൂ. ‘ടീച്ചർമാ‘രൊക്കെ വായിച്ച് മാർക്കിടാൻ റെഡി.

മാംഗ്‌ said...

മാണിക്യം പോലത്തെ ആ അഭിപ്രായം ഇഷ്ട്മായി നന്ദി.

അഭിപ്രായങ്ങൾ മാനിച്ചു ഞാൻ ഒരു ശ്രമംകൂടി നടത്തും വിജയിച്ചാൽ നിങ്ങൾക്കുതന്നയാ വിന പിന്നങ്ങോട്ടു എന്റെ കഥ കൂടികേൾക്കേണ്ടിവരും. ഏതു നിമിഷവും അടുത്തകഥയുമായിഞാൻ വന്നേക്കാം ജാഗ്രതൈ......

smitha adharsh said...

മാംഗ്..സോറി ഡിയര്‍,ഇതിപ്പഴാ കണ്ടത്..
എനിക്കിഷ്ടപ്പെട്ടു കേട്ടോ..
എന്ത് പ്രശ്നം ഉണ്ടെങ്കിലും അതൊക്കെ തുടക്കത്തിലെ ഉണ്ടാകൂ
ധൈര്യമായി കഥ എഴുതൂ ട്ടോ.