Monday 13 October 2008

പോയ്‌വരട്ടെ

തിരികെ വരനായ്‌ ഞാൻ പോയ്‌വരട്ടെ

നീലജലാശയ്ത്തിന്നപാരതകൾ താണ്ടി

ഭാഗ്യം വിളയുന്ന പാടങ്ങൾ തേടി-

തിരികെ വരാനായ്‌ ഞാൻ പോയ്‌വരട്ടെ

തിരികെയെത്താം പങ്കുവയ്ക്കാം

ഭാഗ്യംങ്ങൾ ഒക്കെയും പകുത്തു നൽകാം

വിടപറയുമ്പോളെനിക്കു നൽകാൻ

ഈ വാക്കു മാത്രമെ ബാക്കിയുള്ളൂ

പ്രിയമോടെ നീ കാത്തിരിക്കുമെന്നറിയാ-

മെന്നലുമൊരുവാക്കു ഞാൻ കുറിച്ചിടട്ടെ

ഇനിയെന്നു കാണുമെന്നറിയില്ലല്ലോ

ഇനി കാണുമോ എന്നുമറിയില്ലല്ലോ

ജീവിതമൊരു സമസ്സ്യയായ്‌ മുന്നിൽ നിറയുമ്പോൾ

ജീവൻ കൊടുത്തതിനൊരുത്തരം തേടണം

വിധിപകുത്തേകിയൊരീ വിരഹമനുഭവിക്കാൻ

വിധാതാവ്നുഗ്രഹിക്കുമെന്നുകരുതി ഞാൻ പോയ്‌വരട്ടെ

ആദ്യന്തമില്ലാത്തൊരീ നീല വാനവും

ആതിരാതാരങ്ങളും ആയിരം കൊലുസുള്ളൊരീ പുഴയും

പിന്നെ ആകാശം മുട്ടുമീയപ്പൂപ്പൻ കുന്നും

എല്ലാമെനിക്കിനിയന്ന്യമാകും

എല്ലാരുമെന്നെയിനി മറന്നു പോകും

ചുക്കിച്ചുളിഞ്ഞൊരാകവിൾത്തടത്തിൽ

കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തപ്പോളൊ-

രുതേങ്ങലുള്ളിലുയർന്നിരുന്നോ?

എന്റെ മുത്തശ്ശി പറയാതെ എന്തോ പറഞ്ഞിരുന്നോ?

അമ്മതൻ മടിയിൽ മയങ്ങാൻ

അച്ചഛനോടൊപ്പം നടക്കാൻ

കാവിലെ കൽ വിളക്കിൻ പ്രഭയിൽ-

നിന്നെ വീണ്ടും ഒരു മാത്ര കാണാൻ

കാലങ്ങളിനിയെത്ര കഴിയണം

ഉള്ളിലിരുന്നാരോ മന്ത്രിച്ചു

എല്ലാം നല്ലതിനല്ലേ പോയ്‌വരൂ നീ....

സൗഭാഗ്യങ്ങളുമായ്‌ തിരികെ വര‍ൂ നീ ...

5 comments:

മാംഗ്‌ said...

ഇനിയെന്നു കാണുമെന്നറിയില്ലല്ലോ..........
ഇനി കാണുമോ എന്നുമറിയില്ലല്ലോ ..........
??????????????

smitha adharsh said...

അതെ..എല്ലാം നല്ലതിനല്ലേ..പോയ് വരൂ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരി, റ്റാറ്റാ

ശ്രീ said...

"എല്ലാം നല്ലതിനല്ലേ പോയ്‌വരൂ നീ....

സൗഭാഗ്യങ്ങളുമായ്‌ തിരികെ വര‍ൂ നീ ..."

നരിക്കുന്നൻ said...

പോയ് വരൂ മാഷേ...
ഇവിടെ എല്ലാവരും കാത്തിരിക്കും, എന്നുമെന്നുമോർക്കും,
എല്ലാം നല്ലതിനല്ലേ പോയ്‌വരൂ..

മാംഗ് മാഷേ, നന്നായിരിക്കുന്നു.