Monday 22 September 2008

ഇനിമുതൽ ഞാൻ തീവ്രവാദി.

"അവനെ പിടികിട്ടിയാൽ എന്റെ മുന്നിൽ കൊണ്ടുവന്നു തൂക്കികൊല്ലുക" മനോരമ പത്രത്തിൽ വന്ന വാർത്ത. ദില്ലി സ്ഫോടനങ്ങളുമായി ബന്ധമുണ്ടു എന്നു പോലീസ്‌ സംശയിക്കുന്ന ഒരുവന്റെ അമ്മ പറഞ്ഞതാണീ വാക്കുകൾ ഈ വാക്കുകളിൽ മകനെ ഒരുപാടു സ്നേഹിക്കുന്ന ഒരമ്മയെ കാണാം ഒരു യഥാർത്ഥ ഭാരത സ്ത്രീയെ കാണാം ആ അമ്മയ്ക്കുവേണ്ടി..


******************************************************


മാറാല പിടിച്ചൊരു മനസ്സിന്റെ വാതിലിൽ
മൗനനൊംബരങ്ങൾ മുട്ടിവിളിച്ചു
എന്റെ മകനേ.. എന്റെമകനേ
ആ കാരാഗൃഹത്തിൽ നീ ഉയിരൊടെയുണ്ടോ
വേദനകൊണ്ടന്നമ്മ ചൊല്ലിയതു
നിന്നെ നോവിക്കാനല്ലെന്നറിയുക
നോംബുനോറ്റീയമ്മ പെറ്റകണ്മണി
ഒരുനാൾ കുരുതിക്കളത്തിലെ
ചുവപ്പായ്‌ പടർന്നു നീ...

അഗ്നിയിൽ തൊട്ടു നീ ശപഥം ചെയ്തു
ഇനിമുതൽ ഞാൻ മനുഷ്യനല്ല
ഇനി മുതലിവളെന്റെ അമ്മയല്ല
പിന്നെ നീ ആര്?
ഇനിമുതൽ ഞാൻ തീവ്രവാദി.
നേരിന്റെ നിറമുള്ള കൈവെള്ള തട്ടിമറ്റി
നെറിവുകേടിന്റെ കാണാക്കയത്തിലേ-
ക്കെടുത്തു ചാടി പിന്നെ നീ
വിശുദ്ദയുദ്ധ്ത്തിന്റെ വിരുതനാം പോരാളിയായി
എന്റെ മകനാണു ശരി
അവൻ എന്റെ മകനല്ലേ
ഈ അമ്മ അപ്പൊഴും ആശ്വസിച്ചു

അമരനാകാൻ കൊതിച്ചമൃതെന്നു കരുതി നീ
ആർദ്ദ്രഹൃദയങ്ങളിൽ സ്ഫോടനം സൃഷ്ടിച്ചു
അശാന്തിതൻ ഉത്തുംഗ്ഗതകളിൽ
രാജാധി രാജനാകാൻ കൊതിച്ചു
മകനേ നീ യൊരു തെറ്റായിരുന്നില്ല
എന്നിട്ടും നിനക്കെവിടയോ തെറ്റി
നോവിൻ നെരിപ്പൊടിലെരിയുന്ന
ഏതോ നിമിഷത്തിലീയമ്മ അറിയാതെ ചൊല്ലി
അവനെ തൂക്കിലേറ്റുക
അറിയുക നീ എന്റെ കണ്മണി
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു
എന്റെ മകനേ.. എന്റെ മകനേ
ആ കാരാഗൃത്തിൽ നീ ഉയിരോടെയുണ്ടോ...


19 comments:

മാംഗ്‌ said...

മാറാല പിടിച്ചൊരു മനസ്സിന്റെ വാതിലിൽ
മൗനനൊംബരങ്ങൾ മുട്ടിവിളിച്ചു
എന്റെ മകനേ.. എന്റെമകനേ
ആ കാരാഗൃഹത്തിൽ നീ ഉയിരൊടെയുണ്ടോ

ജിജ സുബ്രഹ്മണ്യൻ said...

ദേശസ്നേഹിയായ ,അതു പോലെ തന്നെ മക്കളെയും സ്നേഹിക്കുന്ന ഒരമ്മക്കേ ഇതു പറയാനാകൂ..നല്ല കവിത മാംഗ്

ശ്രീ said...

കവിത ടച്ചിങ്ങ് ആയി, മാഷേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തളര്‍ത്തുന്ന വരികള്‍

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌...ഹൃദയത്തിലെവിടെയൊക്കെയോ നൊമ്പരച്ചാലുകളുണര്‍ത്തുന്ന കവിത....ആശംസകള്‍....

ഭൂമിപുത്രി said...

ആ അമ്മയുടെ വാക്കുകൾ വായിച്ചപ്പോൾ,ഞാനും കുറച്ച്നേരം അവരുടെ മനസ്സാലോചിച്ചിരുന്നു പോയിരുന്നു.നമ്മുടെ ഭാവനകൾകക്കുമെത്രയോ അപ്പുറമായിരിയ്ക്കുമത്..
കവിത ചൊല്ലിയത്,
തിരിച്ച് വന്ന് കേട്ടോളാംട്ടൊ

ഹന്‍ല്ലലത്ത് Hanllalath said...

മനസ്സില്‍ തട്ടുന്ന വരികള്‍....
ഈ ശൈലി കൈ മോശം വരാതെ നോക്കുക...
കവിത ഇഷ്ടപ്പെട്ടു....ആശംസകള്‍...

smitha adharsh said...

ഇത്തരം ഒരു അമ്മയെപ്പറ്റി മുന്‍പും കേട്ടിട്ടുണ്ട്.ഒരു ബാങ്ക് കവര്‍ച്ച പ്രതി അരുണ്‍ എന്ന ഒരു കൌമാരക്കാരന്റെ അമ്മ..ആ അമ്മ ഒരു കോളേജ് പ്രൊഫസര്‍ ആയിരുന്നു എന്നാണു ഓര്മ.മകന്റെ കട്ടിലിനടിയില്‍ നിന്നും കവര്‍ച്ചാ പണം കണ്ടെടുത്തു പോലീസില്‍ ഏല്‍പ്പിച്ച അമ്മ....
ഇത്തരം അമ്മ മനസ്സുകള്‍ പക്ഷെ,വേദനയുടെ മുഖങ്ങള്‍ മാത്രം..

ഉപാസന || Upasana said...

Touching
:-)
Upasana

siva // ശിവ said...

ഒരു നല്ല അമ്മയ്ക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാന്‍ ആകൂ....

Anonymous said...

തന്റെ അച്ഛനെ, മകനെ,ഭറ്ത്താവിനെഭീകരരുടെ തടവിൽനിന്നു മോചിപ്പിക്കാൻ ഭീകരരുടെ ആവശ്യങ്ങൾക്കു കീഴടങ്ങണ്ട എന്നു പറഞ്ഞ എത്രയോപേരുണ്ടല്ലോ ഐ ഭാരതത്തിൽ; അതൊന്നും ബുദ്ധിജീവികളായ എഴുത്തുകാർ കാണാത്തതെന്തേ?അവിടെയുമുണ്ടോ വിവേചനം?
-സുനീററഹ്മാൻ

മാംഗ്‌ said...

ആദ്യം കാന്താരി ഹോ... എന്തൊരെരിവു..ശ്സ്സ്സ്സ്‌.... നന്ദി
ശ്രീ എരിവുമാറാൻ അൽപം വെള്ളം തന്നതിനു നന്ദി.
മുളകും തിന്നു വെള്ളവും കുടിച്ച ആരായാലും തളർന്നു പോകും പ്രിയ അഭിപ്രായത്തിനു നന്ദി
ഇനിയൊന്നു കിടക്കട്ടെ നൊംബരം മാറാൻ അതു നല്ലത മയിൽ പീലി നന്ദി
ഇങ്ങിനെ കിടക്കുംബൊ ഒരുപാടു ചിന്തകളാണു മനസ്സു നിറയെ ഭൂമി പുത്രി ചേച്ചിക്കു ഈ അനിയന്റെ താങ്ക്സ്‌.....
ഉറങ്ങി എണീക്കുംബൊ എന്തൊക്കെ നഷ്ടപെടുമെന്നു ആർക്കറിയാം ശ്രമിക്കാം ഹ്ൻല്ലലത്ത്‌
ദേണ്ടെ എരിഞ്ഞു പിടിച്ചു മനുഷ്യ്ൻ കിടക്കുംബൊ വേറാരാണ്ടു മുളകു തിന്ന കഥ പറയുന്നു സ്മിത ടീച്ചർ എനിക്കിതുതന്നെ വേണം!!!! നന്ദി ടീച്ചറെ....
ഈ ഉപാസനയും അനൂപും എപ്പൊഴും ഇങ്ങിന അടുത്തു വന്നിരിക്കുന്നതു കൊണ്ടു എരിവിനിപ്പൊ കുറച്ച്‌ ശമനം ഉണ്ടു ശിവയ്ക്കും, ഉപാസന്യ്ക്കും, അനൂപിനും നന്ദി....
നാലു ബിയർ ഒറ്റയ്ക്കിരുന്നടിച്ചാൽ ആരും എഴുതിപോകുന്ന കവിതയെ എന്റെ കയ്യിലുള്ളു അതിനെന്നെ കയറി ഇങ്ങിനെ ബുജി എന്നൊക്കെ വിളിച്ച്‌ കളിയാക്കണൊ അനൊണിക്കും നന്ദി.....

girishvarma balussery... said...

ആ ഉമ്മയുടെ വാക്കുകള്‍ അന്നുമുതല്‍ ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്...ചില ബ്ലോഗില്‍ തന്നെ ഞാന്‍ അത് കുറിച്ചിട്ടുമുണ്ട് .ഒരമ്മക്കേ അത് പറയാന്‍ കഴിയൂ..പറഞ്ഞു കഴിഞ്ഞപ്പോള്‍ നുറുങ്ങി ചിതറിയ ആ മനസ്സ് ഓര്‍ത്തു ഞാന്‍ കരഞ്ഞു പോയി... പൊട്ടി പൊട്ടി കരഞ്ഞിരിക്കും ആ ഉമ്മ... ആ കണ്ണീരില്‍ ഉരുകിപോകും അവനൊക്കെ... എന്തായാലും ഈ വരികള്‍ തങ്ങളുടെ ഹൃദയത്തില്‍ നിന്നും വന്നതാണെന്ന് എനിക്കറിയാം..ആശംസകള്‍..

PIN said...

കവിത നന്നായിട്ടുണ്ട്‌.

വളരെ ആഴങ്ങളുള്ള മാതൃവീഷണമാണ്‌ അത്‌. പെറ്റമക്കളെയല്ല, വേദനിക്കുന്ന എല്ലാവരേയും മക്കളായികാണാൻ കഴിഞ്ഞ അവർ ഒരു മഹതി ആണ്‌..

നരിക്കുന്നൻ said...

നോംബുനോറ്റീയമ്മ പെറ്റകണ്മണി
ഒരുനാൾ കുരുതിക്കളത്തിലെ
ചുവപ്പായ്‌ പടർന്നു നീ...

മനോഹർമെന്ന് പറയുന്നില്ല...പകരം ഒരുപാട് നൊമ്പരം ഭാക്കിയാക്കി.

മൂസ എരവത്ത് കൂരാച്ചുണ്ട് said...

അപ്രതീക്ഷിതമായ ഒരു സ്പോടനത്തില്‍ ചിതറി വീഴാനുള്ള ഒരു മനസുമായി വേണം ഇന്നു നാം നമ്മുടെ തെരുവുകളിലൂടെ നടക്കാന്‍ .......എന്തിലോക്കെയോ ആകൃഷ്ടരായ നമ്മുടെ യുവത്വം തീവ്രവാദതിലേക്കു കടന്നുപോകുന്നത് നടുക്കത്തോടെ കണ്ടു നില്കാനെ ആവുന്നുള്ളൂ .......സ്വയം ആശ്വസിക്കനെങ്കിലും ഇത്തരം ആശയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെകഴിയട്ടെ
ആശംസകള്‍.............

മയൂര said...

നല്ലയാഴമുള്ള വരികൾ, വായിക്കുന്നവരുടെയുള്ളിലും ഒരു നൊമ്പരം ബാക്കി വയ്ക്കുന്നൂ...

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട്‌ കവിത. പത്രത്തില്‍ വായിച്ചപ്പോള്‍ ഞാനും ആലോചിച്ച്പോയി ആ അമ്മയുടെ മനസ്സു്.

Anastácio Soberbo said...

Hello, I like this blog.
Sorry not write more, but my English is not good.
A hug from Portugal