Friday, 5 September 2008

എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌വിശ്വാസ പച്ചപുതച്ചൊരാ കാവ്‌
പാലപ്പൂ ചൂടിനിന്ന കാവ്‌
അമ്മ ചൊല്ലിയതു കേൾക്കാതെ തീണ്ടിയ കാവ്‌
കാറ്റുകണ്ണാരം പൊത്തിക്കളിക്കുന്ന കാവ്‌
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌

പാൽ വള്ളിയും പാലമരവും -
സ്വർണ്ണനിറമുള്ള നാഗവുമുള്ള കാവ്‌
ആത്മാവൊരാണിയായ്‌ പേറുന്ന
കാഞ്ഞിര മരമുള്ള കാവ്‌
സന്ധ്യ നെയ്‌ വിളക്കായ്‌-
തെളിയുന്ന കാവ്‌

എല്ലാമൊരോർമ്മയായ്‌ മാറി
ഇന്നു കാവ്‌ പാഴ്ചെടിതൻ കാട്‌
വിശ്വാസങ്ങൾ പടിയിറങ്ങിയ
കൽ വിഗ്രഹങ്ങൾ കരയുന്ന കാവ്‌
വടയക്ഷിയുപേക്ഷിച്ചൊരാ-
വട വൃക്ഷം കഞ്ചാവ്‌ പുകയ്ക്കുന്ന കാവ്‌

കരിഞ്ഞൊരാകാഞ്ഞിര മരത്തിലെ
കരിയില കവിതയായ്‌ മനസ്സിൽ പിറന്നു
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌.

10 comments:

മാംഗ്‌ said...

കരിഞ്ഞൊരാകാഞ്ഞിര മരത്തിലെ
കരിയില കവിതയായ്‌ മനസ്സിൽ പിറന്നു
എന്റെ ബാല്യം ഉറങ്ങുന്ന കാവ്‌.

ശിവ said...

എന്റെ ഗ്രാമത്തിലും ഉണ്ട് സുന്ദരമായ ഒരു കാവ്...

അനൂപ് തിരുവല്ല said...

:)

കാന്താരിക്കുട്ടി said...

എന്റെ നാട്ടിലും ഉണ്ട് നല്ലൊരു കാവ്..മനസ്സിനു വിഷമം വരുമ്പോള്‍ പോയി തൊഴുതു വന്നാല്‍ എത്ര സുഖമാണ്.
നല്ല രചന.

smitha adharsh said...

കാവ് എപ്പോഴും എന്നെ സംബന്ധിച്ച് ഒരു സ്വപ്ന ഭൂമി തന്നെ..
നല്ല വരികള്‍..

ഭൂമിപുത്രി said...

കാവിന്റെയൊരു തെളിഞ്ഞ ചിത്രം!

Typist | എഴുത്തുകാരി said...

ബാല്യകാല സ്മരണകള്‍ അല്ലേ. ഇപ്പഴും പലയിടങ്ങളിലും കാവുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്‌.

ഉപാസന || Upasana said...

gr^haathurathwam uLLil uNarththunna matoru kavitha kooTi..!

Good work Mang.
:-)
Upasana

ശ്രീ said...

നാട്ടിൻപുറങ്ങളുടെ സ്വന്തമായ ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന കാവുകൾ…. നന്നായിരിയ്ക്കുന്നു മാഷേ

മാംഗ്‌ said...

ശിവ: ഇവിടം സന്ദർശിച്ചതിൽ സന്തോഷം

വിളക്കു കൊളുത്താതെ ഇരുൾ മൂടി കാടുപിടിച്ചു മദ്യകുപ്പികളുടെ കൂംബാരവും പേടിപ്പെടുത്തുന്ന നിശബ്ദതയും ഉള്ള ഇപ്പൊഴത്തെ കാവു എനിക്കു അശാന്തിയുടെ അസ്വസ്ധതയുടെ നിമിഷങ്ങളണു പകരുന്നതു പടവുകൾ ഇടിഞ്ഞുതകർന്നു പായൽ മൂടിയ കുളം അങ്ങിനെ കുറെ നഷ്ടങ്ങളാണു ഇപ്പോൾ എന്റെ കാവു. നഗരമധ്യത്തിലെ കണ്ണായ 1ഏക്കർ ഓളം വരുന്ന സ്ഥലം പലരും നോട്ടമിട്ടിട്ടു നാളു കുറച്ചായി എന്നാണു ബാക്കി കൂടി ഫ്ലാറ്റോ ഷോപ്പിംഗ്‌ മാളൊ ആയി മാറുന്നതു അതൊ ഇനി മാറിയോ എന്നു ദൈവത്തിനറിയാം

കന്താരികുട്ടിക്കും,ഭൂമിപുത്രിക്കും,എഴുത്തുകാരിക്കും,സ്മിതറ്റീച്ചറിനും ഒക്കെ നന്ദി

ശ്രീ ഞാൻ തന്നെ അങ്കിൾ എന്നു വിളിച്ചു അതു കടന്ന കൈ ആയിപ്പോയി എന്നു ഉപാസന പറയുന്നു അങ്കിൾ എന്നു ഉദ്ദേശിച്ചതു മറ്റൊരു ബ്ലോഗറെ ആണു അതു ശ്രീക്കു മനസ്സിലായി കാണും എന്നു കരുതുന്നു.

ഉപാസന നന്ദി
ഇതാണെന്റെ മെയിൽ : asmgroupe@gmail.com