Thursday 28 August 2008

വ്യഭിചാര ശാല

ലോകമൊരു വ്യഭിചാര ശാല
വൃത്തികേടിന്റെ വൃത്താന്ത കേന്ദ്രം
ഇവിടെ തിരക്കിൻ തിമിർപ്പിൽ
ലാഭത്തിൻ നിണം നുണയുന്ന
കുത്തകക്കാരന്റെ കൂത്തുകൾ കാണാം
ചൂതിൽ തോറ്റ പാണ്ടവ പുത്രരെ കാണാം

വിരലൊന്നനക്കിയാൽ വെല്ലുവിളി
വെറുതെ ചിരിച്ചാൽ വേഷം കെട്ട്‌
ഇവിടെ മാമ്മ്സം വിൽക്കുന്ന
പാപ ശാലകളിൽ പ്രണയം
പകവീട്ടുന്നതു കാണാം
ഇവിടെ എല്ലാം നാടകം മാത്രം

നിണമൊഴുകും നിളയുടെനിലവിളികൾ
തലയറുപ്പിന്റെ കണക്കെടുപ്പിലലിയുന്നു
മാമൂലുകൾ കത്തിച്ചു
കാലം തണുപ്പകറ്റുന്നു
ചിതാഗ്നിതൻ ജ്വാലയിൽ
പുതിയ സമവാക്യങ്ങൾ തേടുന്നു

ഇനി നമുക്കു കണ്ണടച്ചു ജീവിക്കാം
ആത്മാരോക്ഷമാത്മാവിലെരിക്കാം
ഭുതകാലത്തിൻ ഉയിർപ്പിനായ്‌
മനമുരുകി പ്രാർത്ഥിക്കാം

8 comments:

മാംഗ്‌ said...

ഇനി നമുക്കു കണ്ണടച്ചു ജീവിക്കാം
ആത്മാരോക്ഷമാത്മാവിലെരിക്കാം
ഭുതകാലത്തിൻ ഉയിർപ്പിനായ്‌
മനമുരുകി പ്രാർത്ഥിക്കാം

മാന്മിഴി.... said...

mmmmmm....nannayittundallo...

രസികന്‍ said...

ശരിയാ മാഷെ ഇവിടെ നമുക്കു കണ്ണടച്ചൂ ജീവിക്കാനെ തരമുള്ളു .
നന്നായിരുന്നു
ഇത്തരം ചിന്തകൾ ഇനിയും പ്രതീക്ഷിക്കുന്നു

PIN said...

വരികൾ നന്നായിട്ടുണ്ട്. ആശംസകൾ...

കണ്ണടച്ച് പ്രാർത്ഥിക്കുന്നത് നല്ലതു തന്നെ.
ആ പ്രാർത്ഥനയിൽ നിന്നും വെളിപാടുകൾ ഉണ്ടാകണം.
തെറ്റിനെതിരെ വിരൽ ചൂണ്ടാൻ കരുത്തുണ്ടാകണം.
ശരിക്കായി കുരിശിലേറാൻ മനോബലം ഉണ്ടാകണം.
എങ്കിലെ മരിച്ച ഈ ലോകത്തെ വീണ്ടും ഉയർപ്പിക്കാനാകൂ...

അജ്ഞാതന്‍ said...

കൊള്ളാം മാഷെ:)

നരിക്കുന്നൻ said...

ഭുതകാലത്തിൻ ഉയിർപ്പിനായ്‌
മനമുരുകി പ്രാർത്ഥിക്കാം..

അതെ, ഒരു നല്ല നാളേക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ഭുതകാലത്തിൻ ഉയിർപ്പിനായ്‌
മനമുരുകി പ്രാർത്ഥിക്കാം"
But... impossible!!

മാംഗ്‌ said...

ഇവിടം സന്ദർശിച്ച എല്ലാവർക്കും നന്ദി