Saturday, 20 December 2008

നീ കൂടെയുണ്ടെങ്കിൽ

നീ കൂടെയുണ്ടെങ്കിൽ

നീ കൂട്ടിനുണ്ടെങ്കിൽ

എല്ലാം എല്ലാം എത്ര സുന്ദരം

മഴയായ്‌ മുകിലായ്‌ നീ

മനസ്സിലൊരു ചിത്രം വരയ്ക്കും.

ചിലപ്പോളൊരു കിളികൊഞ്ചലായി

പിന്നെ എന്റെ ഏകാന്ത -

രാവുകളിലൊരു ചിലങ്കതൻ നാദമായി!

പാതിയടഞ്ഞൊരാ കിളിവാതിലിൻ

വിടവിലൂടൊഴുകിയെത്തും നിലാവായി

എന്റെ ഉറക്കത്തിൽ നീയൊരു-

സ്വപ്നമായ്‌ കൂട്ടുവന്നു.

ഉണർന്നിരുന്നപ്പോൾ നീ യൊരു-

പകൽക്കിനാവായ്‌ ചേർന്നിരുന്നു.

വിതുമ്പാൻ തുടങ്ങുമ്പോളൊരു-

കുളിർത്തെന്നലായ്‌ നീയെന്നെത്തഴുകിയില്ലേ

കാലിടറുമ്പോളൊരുകൈത്താങ്ങായി!

കാലൊച്ചയില്ലാതെ നീ പിൻ തുടരും.

കാണാൻ കൊതിക്കുമ്പോളൊരു-

കണിവിളക്കായ്‌ മുന്നിൽ തെളിയും.

ഓർമ്മകളേ നിങ്ങളില്ലായിരുന്നെങ്കിലീ-

ജീവിതം വെറും ഒരുമരുഭൂമി.

14 comments:

മാംഗ്‌ said...

ഓർമ്മകൾ.... അതു കൂടിയില്ലെങ്കിൽ
ചിലപ്പൊ തോന്നാറുണ്ട്‌ സ്വയം തിരഞ്ഞെടുത്ത വഴി തെറ്റുമ്പോൾ ആരായാണു പഴിക്കുക എന്നു.
ചിലർ പറയും എല്ലാം വിധി... പക്ഷെ ഓർക്കാൻ അതിജീവനത്തിന്റെ ഒരു നിമിഷം കൂട്ടിനുണ്ടെങ്കിൽ വിധിയെ തോൽപ്പിക്കാം.മറക്കാതിരിക്കുക ഒന്നും ഒന്നിനെയും ഒരിക്കലും അത്രമാത്രം.....

ജിജ സുബ്രഹ്മണ്യൻ said...

കാലിടറുന്ന നിമിഷത്തിലൊക്കെയും
ഒരു കൈത്താങ്ങായ് ഓർമ്മകൾ കൂടെ ഉണ്ടാകണം


ഓർമ്മകൾ പോലും സാന്ത്വനമാകും ചിലപ്പോൾ.എനിക്കങ്ങനെയാ തോന്നീട്ടുള്ളത്.നല്ല വരികൾ

മാണിക്യം said...

നല്ല കവിത,
വായിച്ചപ്പോള്‍ മനസ്സിനൂ ഒരു കുളിര്‍മ
പോസിറ്റീവ് എനേര്‍ജി!
ശരിയായ ഉന്മേഷം തരുന്ന വാക്കുകള്‍
തുടരുക ..ഭാവുകങ്ങള്‍ ..

വല്യമ്മായി said...

കവിത നന്നായി,ഒന്നു കൂടി എഡിറ്റ് ചെയ്ത് നോക്കാമായിരുന്നു :)

നരിക്കുന്നൻ said...

ഒരുപക്ഷേ കൂടെയുണ്ടായിരുന്നെങ്കിൽ...
കൂട്ടിനുണ്ടായിരുന്നെങ്കിൽ...
ഈ കവിത ഇത്ര മനോഹരമാവില്ലായിരുന്നു മാംഗ്.
കൂടെയുള്ളവരല്ല അകന്നിരിക്കുന്നവരായിരിക്കും മനസ്സിനെ കൂടുതൽ തഴുകിയുണർത്തുന്നത്..

Sunil MV said...

ഓർമ്മകളേ നിങ്ങളില്ലായിരുന്നെങ്കിലീ-
ജീവിതം വെറും ഒരുമരുഭൂമി.

As usual Nice bhai
:-)
Upasana

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌.....കൂട്ടിനാരുമില്ലാത്തവര്‍ക്കും ഓര്‍മ്മകളില്‍ ജീവിയ്ക്കാനൊരു പ്രചോദനം....

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു മാംഗ്. ഇഷ്ടപ്പെട്ടു

yousufpa said...

നന്നായിരിക്കുന്നു മാഷെ....

മഴക്കിളി said...

ആശംസകള്‍...

ഭൂമിപുത്രി said...

അതു സത്യം തന്നെ

Sureshkumar Punjhayil said...

Best Wishes...!!!

മാംഗ്‌ said...

നന്ദി കാന്താരി ചേച്ചിക്കും,മാണിക്യത്തിനും
വല്യമ്മായി എന്തൊ അപ്പോൾ എനിക്കങ്ങിനെ തോന്നിയില്ല
നരിക്കുന്നൻ, സുനിൽ ഹൃദയം നിറഞ്ഞ നന്ദി
മയിൽപീലി,ലക്ഷ്മി ചേച്ചി ,അത്കൻ വായന്യ്ക്കും കമന്റിനും നന്ദി
മഴക്കിളി നന്ദി.

ഭൂമിപ്ത്രി ചേച്ചി നന്ദി

സുരേഷ്‌ ചേട്ടനും നന്ദി.

ശ്രീഇടമൺ said...

ഓർമ്മകളേ നിങ്ങളില്ലായിരുന്നെങ്കിലീ-

ജീവിതം വെറും ഒരുമരുഭൂമി.

നന്നായിട്ടുണ്ട്...*