Thursday 15 January 2009

മനസ്സ്‌

പ്രണയം ഹൃദയത്തിൻ

ഭാഷയാണെങ്കിൽ

പരിഭവം എന്താണ്‌


വികാരം മനസ്സിന്റെ വിങ്ങലാണെങ്കിൽ

വിചാരം എന്താണ്‌


മൗനം സമ്മതമാണെങ്കിൽ

മോഹം എന്താണ്‌


പ്രാർത്ഥനയപേക്ഷയാണെങ്കിൽ

അതിനൊരാചാരമെന്തിനാണ്‌


സ്നേഹം അഭിനയമാണെങ്കിൽ

ആത്മാർത്ഥതയെവിടയാണ്‌


സത്യം ദൈവമാണെങ്കിൽ

ആൾദൈവങ്ങൾ എന്തിനാണു


ജീവിതം ഒരു സമസ്സ്യയാണെങ്കിൽ

ഉത്തരങ്ങൾ ഒളിച്ചിരിക്കുന്നതെവിടയാണ്‌


ജന്മം ഒരു തടങ്കലാണെങ്കിൽ

മരണമെന്താണു?


അമ്മ ദൈവമാണെങ്കിൽ

അമ്മതൊട്ടിലുകൾ എന്തിനാണു


ചോദ്യങ്ങളുടെ മഴക്കാറുകൾക്ക്‌

പെയ്തൊഴിയാൻ ഉത്തരങ്ങളുടെ-

ഗിരിശൃംഘങ്ങളെവിടയാണു


ഇതെന്റെ മനസ്സാണെങ്കിൽ

എനിക്കെന്താണു?

ഇവരെന്തിനാണെന്നെ ഭ്രാന്തനെന്നു വിളിക്കുന്നതു.


14 comments:

Bindhu Unny said...

ഇങ്ങനെ എന്താണ്, എവിടെയാണ് എന്ന് ചോദിച്ചുകൊണ്ടിരുന്നാല്‍ പിന്നെ ഭ്രാന്തനെന്ന് വിളിക്കില്ലേ? :-)

നരിക്കുന്നൻ said...

അതേ മാംഗ്....
ഈ ചോദ്യങ്ങൾക്ക് എനിക്കുംവേണം അറുത്തുമുറിച്ചെടുത്ത ഉത്തരങ്ങൾ.. എന്റെ മനസ്സിനെയും ആ ഉത്തരങ്ങൾകൊണ്ടെനിക്ക് പാകപ്പെടുത്തണം.

നല്ല ചിന്തകൾ!

mayilppeeli said...

ചിന്തകളൊക്കെ നല്ലതു തന്നെ.......ഇതിനൊക്കെ ഉത്തരം സ്വയം കണ്ടുപിടിയ്ക്കേണ്ടി വരും അല്ലേ......ശരിയായ ഉത്തരങ്ങള്‍ ആരുടെയെങ്കിലും പക്കലുണ്ടാവുമോ? നന്നായിട്ടുണ്ട്‌......

Typist | എഴുത്തുകാരി said...

ഒന്നിനുമുള്ള ഉത്തരം എന്റെ കയ്യിലില്ല.കണ്ടു കിട്ടിയാ‍ല്‍ എനിക്കും കൂടി പറഞ്ഞു തരണേ!

പകല്‍കിനാവന്‍ | daYdreaMer said...

ഇതെന്റെ മനസ്സു തന്നെയെങ്കില്‍ ഈ ജീവിതത്തിന്നു പിന്നെ എന്ത് അര്‍ത്ഥം...
ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരങ്ങള്‍ തല കുനിക്കാതിരിക്കട്ടെ...
ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടു

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ.

ശ്രീഇടമൺ said...

നല്ല വരികള്‍...

ആശംസകള്‍...*

smitha adharsh said...

സംഭവം അസ്സലായി..
നല്ല ചിന്തകള്‍..
എന്നാലും,വല്ലവരും അങ്ങനെ വിളിച്ചോ?(ചുമ്മാ)
എന്തായി,പുതിയ കഥയൊന്നും ഇല്ലേ?

Anas Mohamed said...

ഇതൊക്കെ ആരൊ... ആദ്യമെ നിറ്വചിഛു...എന്തയലും അവസനതെ മൂന്നു വരികള്‍ ഇഷ്ടപെട്ടു...

പൂജ്യം സായൂജ്യം said...

എല്ലാമറിഞ്ഞാല്‍ പിന്നെ എന്തൊരിത് ജീവിതത്തില്‍...

സായന്തനം said...

സത്യം ദൈവമാണെങ്കിൽ, ആൾ ദൈവങ്ങൾ എന്തിനാണു?
പലവട്ടം സ്വയം ചോദിച്ച ചോദ്യമാണു..പക്ഷേ ആൾദൈവങ്ങൾ കൂടിവരുന്നു..ദൈവങ്ങൾ നാടുവിട്ടു പോകുന്നു..

നരിക്കുന്നൻ said...

എവിടെ മാംഗ്?

smitha adharsh said...

ഇയാളിതെവിടെ?

മാംഗ്‌ said...

തിരക്കയിരുന്നു എന്നു പറഞ്ഞാൽ! അതാണു സത്യം എല്ലാവർക്കും നന്ദി നരിക്കുന്നൻ ഞാനെത്തി, ഒരു പുതിയ പ്രൊജെക്റ്റ്‌ അതു തീരാൻ വിചാരിച്ചതിലും കൂടുതൽ സമയമെടുത്തു. അതാ
സ്മിത ടീച്ചറെ ഞാനെത്തി മനസ്സു ശൂന്ന്യമായിരുന്നു പിന്നെ എന്തും എഴുതി ബ്ലൊഗിൽ ആക്റ്റീവാകാനൊന്നും ഞാനില്ല ഈ സ്നെഹത്തിനൊരുപാടുനന്ദി