Monday 15 December 2008

മനസ്സിലെ മൗനങ്ങളേ

മനസ്സു അതു ചിലപ്പോൾ പറഞ്ഞാൽ കേൾക്കാത്ത ഒരു ധിക്കാരിയാണു ചിലപ്പോഴെങ്കിലും. ചിലപ്പോൾ കൈമൊശം വന്നു പോയേക്കാവുന്ന ഒരു പാട്‌ രഹസ്യങ്ങളുടെ താക്കോൽ,ചിലപ്പോൾ മഴയെയും മൗനത്തിനെയും,മയിൽപീലിയെയും സ്വപ്നം കാണുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ, എന്റെ ഉറക്കം വരാത്ത രാത്രികളിൽ, വിചിത്രമായ യാത്രകളിൽ, ജാറ്റും,ഹഷീഷും,കോളയും മണക്കുന്ന മൊണ്രോവിയയിലെ തെരുവുകളിൽ, കാതടപ്പിക്കുന്ന സംഗ്ഗീതത്തിൽ ക്ലബ്ബുകളിൽ ഒഴുകിതീരുന്ന ലഹരിയിലും പ്രണയം മരിച്ച ശരീരങ്ങൾ ഒഴുക്കുന്ന വിയർപ്പിലും നഷ്ടപ്പെടാതെ. മനസ്സിലെ അവസാനതുള്ളി പ്രണയമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ എനിക്കു കഴിയുമോ?

മനസ്സിലെ മൗനങ്ങളേ
ചിരിക്കുന്ന ചിന്തകളേ
നിങ്ങളൊരുകൂടുകൂട്ടു
അതിലൊരു റാണിയായവളും
അതിലൊരു രാജാവായ്‌ ഞാനും

പ്രണയമോടെ സ്വപ്നമോടെ-
യൊരുപൂക്കാലം
ആ തൊടിയിൽ വീണ്ടും വിടരുമോ?
വിരഹം ദൂരെ മാറിനിൽക്കുമോ?

മഴമേഘമെഴുതിയ ഈ-
പ്രണയ കാവ്യം മായ്ക്കാൻ
കാറ്റേ നീ ഈ വഴി വരല്ലേ
താരങ്ങൾതാരാട്ടുപാടുന്ന ഈരാവിലീ-
സ്വപ്നവും താലോലിച്ചിനിയുറങ്ങട്ടെ ഞാൻ.

10 comments:

മാംഗ്‌ said...

എന്റെ വഴി വിട്ട ചിന്തകൾ!! അതൊ?

ശ്രീ said...

വഴി വിട്ടതോ? മനോഹരമായ ചിന്തകള്‍ മാഷേ...

“മഴമേഘമെഴുതിയ ഈ-
പ്രണയ കാവ്യം മായ്ക്കാൻ
കാറ്റേ നീ ഈ വഴി വരല്ലേ”

ജിജ സുബ്രഹ്മണ്യൻ said...

വഴി വിട്ട ചിന്തയായി എനിക്കും തോന്നില്ല..നല്ല ചിന്തകൾ

mayilppeeli said...

ഒട്ടും വഴിവിടാത്ത ചിന്തകള്‍.....വളരെ നന്നായിട്ടുണ്ട്‌.....

നരിക്കുന്നൻ said...

ഈ വഴിവിട്ട ചിന്തകൾ ഇഷ്ടമായി.
വിരഹങ്ങൾ മാറിനിൽക്കുന്ന,
തൊടികളിൽ വീണ്ടും പൂക്കൾ വിടരുന്ന,
ഒരു കാലം കാത്ത് ഞാനും കഴിയുന്നു.
താരങ്ങൾ താരാട്ടുപാടുന്ന ഒരുപാട് രാവുകളിൽ സ്വപ്നങ്ങളും താലോലിച്ച് ഞാനും ഉറങ്ങുന്നു.

പക്ഷേ, എത്ര കാത്തിരുന്നിട്ടും അറ്റം കാണാത്ത സ്വപ്നങ്ങളുമായി ഇനിയുമെത്രനാൾ.......

സസ്നേഹം
നരിക്കുന്നൻ

പകല്‍കിനാവന്‍ | daYdreaMer said...

....ഈ വഴിയേ.. വിട്ട ചിന്തകള്‍ കൊള്ളാം ..കേട്ടോ....!

ഉപാസന || Upasana said...

Nice thoughts
:-)

മയൂര said...

എന്താണ് ഇപ്പോൾ ചിന്തകളെ വഴിവിട്ട് ചിന്തിപ്പിക്കുന്നത് ;)
നല്ല്ല ചിന്ത :)

ഭൂമിപുത്രി said...

ഈ നിഷ്ക്കളങ്ക മോഹങ്ങൾ എങ്ങിനെ വഴിവിട്ടതാകും മഹീ?

മാംഗ്‌ said...

ശ്രീ നന്ദി വീണ്ടും വരിക
കന്താരിചേച്ചി, മയിൽപീലി, വെറും വാക്കു പറഞ്ഞതല്ലല്ലോ? നന്ദി.
അതെ നരിക്കുന്നൻ ഞാനു കാത്തിരിക്കുന്നു ശുഭപ്രതീക്ഷയോടെ, നന്ദി
ചിന്തകളെ ഞാൻ ഒന്നു അതിന്റെ പാട്ടിനു വിട്ടുനോക്കിയത കൈവിട്ടു പോയേനെ ഹൊ... പകൽ കിനാവനും എന്റെ നന്ദി.
നന്ദി, ഉപാസന
അതെ മയൂരചേച്ചി ശിങ്കാരിമേളം കേട്ടാൽ എത്ര നേരം തുള്ളാതെ നിൽക്കും. അത്ര തന്നെ അതിന്റെ പാട്‌ ഒരു പാട്‌ തന്നാ!!!! നന്ദി
ഭൂമി പുത്രിചേച്ചി നന്ദി
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.