Wednesday, 19 November 2008

മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

നിരന്ന നടപ്പാത കളില്ലാത്ത ഇവിടം എനിക്ക്‌ ഒത്തിരി ഇഷ്ടമായി ജീവിതം പോലെ തന്നെ പരുക്കനും ചിലടത്തൊക്കെ മിനുസമുള്ളതു മായ ഇടവഴികൾ. ഇവിടെ ഞാൻ അപരിചിതനല്ല പേരെടുത്തു വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിക്കൻ ഒരുപാട്പേരുള്ളപ്പോൾ ഒറ്റപ്പെടലെന്നൊന്നുണ്ടാവില്ലല്ലൊ, കാലം വെള്ളപൂശിയ തലയിൽ വിരലോടിച്ചു അമ്മായി ഇടയ്ക്കിടെ പറയും

" എന്റെ കുട്ടി നീ ഞങ്ങളയൊക്കെ മറന്നൂന്നാ കരുതിയെ ഇത്തവണയെങ്കിലും ഒന്നിത്രടം വരാൻ നിനക്കൂ തോന്നീല്ലോ".

അമ്മായിയുടെ സംസാരം എനിക്കു വളരെ ഇഷ്ടമാണു കമ്മ്യൂണിസ്റ്റുകാരനായ അമ്മാവൻ പണ്ട്‌ ഒളിവിൽ താമസിച്ചിരുന്ന കാലത്ത്‌ അങ്ങ്‌ വടക്കെങ്ങാണ്ടു നിന്നും പ്രേമിച്ചു വിളിച്ചിറക്കി കൊണ്ടു വന്നതാ ഇപ്പൊഴും തിരുവിതാംകൂറിന്റെ മരുമകളായി ത്തന്നെ കഴിയുന്നു എന്നാലമ്മാവൻ തനി തിരുവനന്തപുരത്തുകാരനാണു
ആലോചിച്ചു നടന്നു നടന്നു വായനശാലകഴിഞ്ഞുള്ള പാടവരമ്പിനടുത്തെത്തികാലം എല്ലാത്തിനെയും തനിക്കനുകൂലമായി വളച്ചൊടിച്ചിരിക്കുന്നു ഒരുകാലത്തു മരമടിയും കൊയ്ത്തുപാട്ടും നിറഞ്ഞുനിന്നിരുന്ന പാടത്തു ഇന്നങ്ങിങ്ങായി ചില കണ്ടങ്ങളിൽ നെൽകൃഷി ഉണ്ടെങ്കിലും കുറെസ്ഥലത്തൊക്കെ വാഴയും പടവലവും ഉഴുന്നുമൊക്കെ കുടിയേറിയിരിക്കുന്നു. പെട്ടന്നാണു പിന്നിൽ നിന്നും ഒരു വിളി
"എടാചെറുക്കാ"
തയ്ക്കൂട്ടത്തിലെ തുളസിചേച്ചിയാണു.
"ഞാൻ വായനശ്ശാലയിൽ ഈ ആഴ്ചത്തെ വാരിക കൊടുക്കാൻ പോയത നീ വന്ന കാര്യം അപ്പൊഴാ അറിഞ്ഞതു നിന്നെ കുറിച്ചു പറഞ്ഞു നാവെടുത്തതും അതാ പോകുന്നു നീ.ഞാനെത്ര വിളി വിളിച്ചു നീ എന്തരു ചെറുക്കാ മനോരാജ്യങ്ങളു കണ്ടു നടക്കണതു. സമയത്തും കാലത്തും പെണ്ണുകളു കെട്ടാത്തോണ്ടുള്ള ഏനക്കേടാണു ഇതു".
ഉം.. ഞാനൊന്നു മൂളി
"എന്തരു പറ്റിയതു നീ ഇങ്ങിനെയൊന്നും ആയിരുന്നില്ലല്ലു നീ അങ്ങു വാടിപ്പൊയ്‌ കേട്ടാ".
ഒന്നുമില്ല തുളസ്സി ചേച്ചി വിഷയം ഇനിയും മുന്നോട്ട്‌ പോയാൽ ഉപദേശം തുടങ്ങും എന്നറിയാമെന്നുള്ളതുകൊണ്ടു ഞാൻ ചേച്ചിയുടെ വീട്ടു കാര്യങ്ങൾ തിരക്കി.
"മനോഹരൻ ചേട്ടൻ കഴിഞ്ഞ ഓണത്തിനു വന്നിരുന്നു അമ്മയ്ക്കിപ്പൊ വല്യ കുഴപ്പമൊന്നു മില്ല റ്റിങ്കു സിസ്തെഴുതി നിക്കുന്നു ചെറുക്കൻ പടിക്കൂല്ല".
"ഇപ്പൊ വല്യ വർഷാപ്പ്‌ മേശ്ശിരിയാ".
തുളസ്സി ചേച്ചി പണ്ടും ഇങ്ങിനെയാണു സംസാരിച്ചു തുടങ്ങിയാൽ ബെല്ലും ബ്രേക്കും ഇല്ലാത്ത സൈക്കിൾ പോലെ. എങ്കിലും പാവമാണവർ എന്നെ വല്യകാര്യമാണു മനോഹരൻ ചേട്ടനുമതെ പണ്ടൊരു അവധിക്കാലത്തു മനോഹരൻ ചേട്ടനുമൊന്നിച്ച്‌ കാച്ചാണിയിലെ കള്ളു ഷാപ്പിൽ കള്ളു കുടിക്കാൻ പോയതോർക്കുന്നു ചേട്ടൻ വല്യപുള്ളിയാ നാട്ടിൽ ഹെവിലൈസൻസ്സുള്ള ഒരെ ഒരാൾ ആ അർഥത്തിൽ വേണ്ടതിലും അധികം ബഹുമാനം ചേട്ടനു കിട്ടുന്നുണ്ടായിരുന്നു പുള്ളി നെയ്യാറ്റിൻകര താലൂക്കിൽ പഴയകട എന്നസ്ഥലത്തുനിന്നും വഴയില വന്നു തുളസ്സി ചേച്ചിയെ കെട്ടുകയായിരുന്നു അതോടെ പുള്ള്‌I തനി വഴയിലക്കാരനായി തുളസ്സി ചേച്ചി അങ്ങിനെ ആക്കി എന്നു പറയുന്നതാവും ശരി. എന്തായാലും ആളിപ്പോൾ അങ്ങ്‌ ഗൾഫിലാണു.

"ടാ.. ഒആ..ഹ്ഹ്‌ .. ഈ ചെറുക്കന്റെ ഒരു കാര്യം നീ എന്തോന്നപ്പീ പിന്നേം ഈ ആലോചിക്കണത്‌".
"ഹെയ്‌ ഒന്നുമില്ല ചേച്ചി"
" അതു പോട്ടെ."
"നീ എന്തു പെണ്ണു കെട്ടാത്തെ വയസ്സു പത്തു മുപ്പത്തി രണ്ടായില്ലെ നീ ഇപ്പൊഴും പഴയതൊക്കെ ആലോചിച്ചു നടക്കുവാണൊ?"
" ടാ.. ങാ നീ നടന്നൊ ഞാൻ ഇതുവഴി കയറുകയാ മോളിലത്ത വെളെലു പശുവിനെ കെട്ടിയിട്ടുണ്ട്‌ അഴിച്ചോണ്ടുണം പുവാൻ രണ്ടു നേരം കറവയുള്ളതാ ഞാൻ വരാം നിന്നോടൊരു കാര്യം പറയാനുണ്ട്‌ ഉടനെ വല്ലോം പോകുന്നുണ്ടോ?"
"ഇല്ല ചേച്ചി ഞാനിവിടെ ഉണ്ടാകും"
"ന്നാ ശരി".

വീട്ടിലെത്തിയപ്പോ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു അഞ്ജനയെ ഞാനപ്പോഴാണു കണ്ടതു അല്ല ശ്രദ്ധിച്ചതു എന്നു പറയുന്നതാവു ശരി അമ്മാവന്റെ പ്രാരാബ്ദങ്ങൾ ഒരു നരച്ച വായൽ സാരിയായി അവളുടെ യവ്വനത്തെ പറ്റികിടന്നിരുന്നു.
"അപ്പുവേട്ടനെന്താ താമസിച്ചേ അച്ഛൻ തിരക്കിയാരുന്നു".
കിണറ്റിൻ കരയിൽ ചെന്നു ഒരു തൊട്ടി വെള്ളം കോരി കാലും മുഖവും കഴുകി ഉമ്മറത്തേക്കു കയറുമ്പോൾ എന്റെ മറുപടിക്കെന്നോണം അഞ്ജന എന്നെ നോക്കുന്നുണ്ടായിരുന്നു
"ഞാൻ വെറുതേ"....
"ഉം.. എനിക്കുമനസ്സിലാവും"

തേങ്ങാപാലൊഴിച്ചുള്ളകഞ്ഞിയും പയറും. ഒരുപാടുനാളായി ഇത്ര രുചിയോടെ എന്തെങ്കിലും കഴിച്ചിട്ട്‌ അതു കൊണ്ടുതന്നെ അത്താഴം നന്നായി കഴിച്ചു .
"തേരിയാദോം....."
റേഡിയോവിൽ നിന്നും ഒഴുകി വരുന്ന പഴയഹിന്ദി ഗാനവും കേട്ടു ഒരു സിഗരറ്റും പുകച്ചങ്ങിനെ യിരുന്നപ്പോൾ ഒരു മൊന്തയിൽ വെള്ളവുമായി അഞ്ജന വന്നു.
"രാത്രിയിലേക്കുള്ള ജീരകവെള്ളമാ മുറിയിൽ വയ്ക്കട്ടെ?"
പണ്ടും അവളങ്ങിനെയായിരുന്നു എന്റെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയും പരിഗണനയും. എന്നെക്കാൾ രണ്ടുവയസ്സിനിളപ്പമാണവൾ പണ്ടൊക്കെ അമ്മയും അമ്മാവനും എപ്പോഴും പറയുമായിരുന്നു അഞ്ജന നിന്റെ പെണ്ണാണു .എന്നു ഞാൻ രാമേട്ടന്റെ മകൾ അശ്വതിയുമായി ഇഷ്ടത്തിലാണു എന്നറിഞ്ഞപ്പോൾ പോലും അവൾ മാത്രം പരിഭവം ഒന്നും കാട്ടിയില്ല അശ്വതി അച്ച്ഛന്റെ കൂട്ടുകാരൻ രാമേട്ടന്റെ മകൾ ഒരു പാവം പൊട്ടിക്കാളി അവളുടെ കവിതകളാണു എന്നെ അവളിലേക്കടുപ്പിച്ചതു.

"മൗനം മഴയായ്‌ പെയ്തിറങ്ങുമ്പോൾവർഷമേഘങ്ങൾ പാടിയ രാഗം
ഞാൻ കേട്ടുഉള്ളിലെ കിനാവുകളോർമ്മകളോടൊരു-
കിന്നാരം ചോദിച്ചകന്നൂ പായാരംചൊല്ലിപിരിഞ്ഞു"

എന്റെ അശ്വതി അവളെന്റെ കാമുകി മാത്രമായിരുന്നില്ല അമ്മ, സഹോദരി, സുഹൃത്ത്‌, ഭാര്യ,അതിലുമൊക്കെ അപ്പുറം എന്തൊക്കയൊ ആയിരുന്നു. ഞങ്ങളുടെ പ്രണയം വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടാക്കിയില്ല അവന്റെ ജീവിതം അവനു തിരഞ്ഞെടുക്കാം എന്ന അച്ച്ഛന്റെ പ്രസ്താവന അമ്മയുടെ വായും അടപ്പിച്ചു പക്ഷെ അതോടെ ഒന്നും പറയാതെ പതിയെ അമ്മാവനും അമ്മായിയും അഞ്ജനയും ഒക്കെ ഞങ്ങളിൽ നിന്നും അകലുകയായിരുന്നു അതു മനസ്സിലാക്കാൻ പോലും എനിക്കു കഴിഞ്ഞില്ല മനസ്സിലാക്കിയപ്പോഴെക്കും ഒരുപാട്‌ വൈകി.

വിവാഹനിശ്ചയം കഴിഞ്ഞ അന്നാണു അശ്വതിക്കു ജോലിക്കുള്ള അഭിമുഖത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത്‌ കിട്ടുന്നതു അവളെന്നോട്‌ പോകണോ എന്നു ചോദിച്ചതാണു പോകണ്ടാ എന്നുപറയാൻ തോന്നിയില്ല അഭിമുഖവും എഴുത്ത്‌ പരീക്ഷയും കണ്ണൂർ വച്ചായിരുന്നു അവളും രാമേട്ടനും കൂടെയാണുപോയതു പിറ്റേന്നത്തെ പത്രത്തിൽ പാലം തകർന്നു കടലുണ്ടിപ്പുഴയിൽ മുങ്ങിയ ഒരു തീവണ്ടിയുടെചിത്രമുണ്ടായിരുന്നു എന്റെ ഉള്ളിലെ കിനാവുകളോടു കിന്നാരം ചോദിച്ചകലുകയായിരുന്നു അവൾ,എന്നെ ഓർമകൾക്കു വിട്ട്കൊടുത്ത്‌.

അകലെ എവിടയോനിന്നൊരു പാതിരാക്കോഴികൂകി

"ഉറക്കം വരുന്നില്ലെ"?
അഞ്ജനയാണു അവളിത്രനേരവും തന്റെ തൊട്ടടുത്തുണ്ടായിരുന്നോ എനിക്കു വീണ്ടും എന്നോട്‌ വെറുപ്പു തോന്നി. പാവം ഇത്ര നേരം തന്റെ അടുത്തിരുന്നിട്ടും താനൊരുവാക്കുപോലുമവളോട്‌ മിണ്ടിയില്ല.
"നീ കിടന്നില്ലായിരുന്നോ ?"
"ഞാൻ എന്തൊക്കയോ ആലോചിച്ചിരുന്നുപോയി"
"പണ്ടും അതെ അപ്പുയേട്ടൻ ഒരിക്കലും അഞ്ജനയെ ശ്രദ്ധിച്ചിരുന്നില്ല"
അവളുടെ മറുപടി ഞാനതു കേട്ടതായി നടിച്ചില്ല ഒത്തിരി താമസിച്ചു
ഇനികിടക്കാം "
അഞ്ജനയും പോയി കിടന്നോളു"
"ഞാനും കിടക്കട്ടെ നാളെ രാവിലെ പോകേണ്ടതാഎങ്ങോട്ട്‌?"
"നാളെ ഞാൻ തിരിച്ചു പോയാലൊ എന്നാലോചിക്കുകയാ"
"എന്താ ഇത്ര പെട്ടന്നു ഞങ്ങളെ ഒക്കെ മടുത്തോ"
"അതല്ല പോയിട്ട്‌ ചില അത്യാവശ്യങ്ങൾ"
യാതൊരാവശ്യവും ഉണ്ടായിരുന്നില്ല അതികൊണ്ടു തന്നെ എന്തു പറയണം എന്നു ഞാൻ ഒരുനിമിഷം ചിന്തിച്ചു.

ഈ ഇടയായി ഉറക്കത്തിൽ എപ്പോഴും ഞാൻ മഴസ്വപ്നം കാണുന്നു കുടയില്ലാതെ പാടവരമ്പിലൂടെ നടന്നുവരുന്ന അശ്വതി അവൾനനഞ്ഞിട്ടുൻണ്ടായിരുന്നു നെറ്റിയിലെ സിന്ദൂരം നാസികയിലൂടെ രക്തതുള്ളികൾ പോലെ ഒഴുകിയിറങ്ങുന്നു എന്തോ ഒച്ചകേട്ട്‌ ഉണർന്നപ്പോൾ ജനാലയിലൂടെ ഒരു പൂച്ച ചാടിപോകുന്നതു കണ്ടു പുറത്ത്മഴപെയ്യുന്നുണ്ടൊ?

വാച്ചെടുത്തു സമയം നോക്കി മണി ഏഴു കഴിഞ്ഞിരിക്കുന്നു പുറത്തു മഴയുടെ ഇരമ്പം കേൾക്കാം പെട്ടന്നെഴുന്നേറ്റു അമ്പലത്തിൽപോകണം അമ്മ പ്രത്യേകം പറഞ്ഞതാണു ഏതോജോൽസ്യൻ പറഞ്ഞുപോലും തനിക്കെന്തക്കയൊ ദോഷങ്ങളുണ്ടു മാറാൻ കുടുംബക്ഷേത്രത്തിൽ മുടങ്ങാതെ പത്തുദിവസം പൂജ.ആ കാര്യങ്ങളൊക്കെ അമ്മ അമ്മായിയെയും അമ്മാവനെയുമാണു ഏൽപ്പിച്ചിരിക്കുന്നതു ഇന്നു അവസാനത്തെ ദിവസമാണു.

ബാഗുമെടുത്ത്‌ അമ്മാവനോടും അമ്മായിയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അഞ്ജനയെ കണ്ടില്ല എന്റെ ഭാവം കണ്ടിട്ടാകണം അമ്മായി പറഞ്ഞു അവളമ്പലത്തി പോയിരിക്കുവാ നീ അമ്പലത്തികയറിയിട്ടല്ലേ പോകൂ അതെ എന്നു പറഞ്ഞു പടിയിറങ്ങുംബൊ മാനം തെളിഞ്ഞിരുന്നു അമ്പൽത്തിലേക്കുള്ള വരമ്പിലേക്കു കയറിയതും അതുവരെ ഒളിച്ചിരുന്ന മഴ പിന്നെയും തുടങ്ങി പെട്ടന്നുതന്നെ മഴകനത്തു നനയുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു അടുത്തെങ്ങും ഒരു വൃക്ഷത്തലപ്പുപോലും ഉണ്ടായിരുന്നില്ല. അമ്പലത്തിൽ ഞാനവളെ കണ്ടില്ല പോയിക്കാണും എന്നുകരുതി പ്രസാദവും വാങ്ങി പോകാൻ തുടങ്ങുകയായിരുന്നു അപ്പൊഴാണു
എവിടുന്നൊ ഒടിക്കിതച്ച്‌ അഞ്ജന വന്നതു നീല കരയുള്ള വെള്ളപ്പുടവയിൽ അവളൊരു ആമ്പൽപൂ പോലെ സുന്ദരിയായി തോന്നി.

"എനിക്കറിയാം പണ്ടുമതെ എന്നെ ഇഷ്ടമല്ല എന്നോട്‌ യാത്ര പോലും പറയാതെ പോകുകയാണല്ലേ?
അവളാകെ നനഞ്ഞിരുന്നു ബലിക്കൽ പുരയുടെ അരികുപറ്റി നിൽക്കുമ്പോൾ അവളറിയാതെ വിതുമ്പുന്നുണ്ടായിരുന്നു ഭഗവതിയുടെ പ്രസാദം രക്തചാലുപോലെ ഒഴുകി നാസികത്തുമ്പിൽ വീഴാൻ വെമ്പി നിന്നു..ഞങ്ങൾക്കിടയിലെ മൗനം മഴയായ്‌ പെയ്തൊഴിയുകയായിരുന്നു..

20 comments:

മാംഗ്‌ said...

പ്രിയപ്പെട്ടവരെ ഇത്‌ ഞാൻ ഭൂമിപുത്രി ചേച്ചിക്കു സമർപ്പിക്കുന്നു കഥകളുടെ ലോകത്തുനിന്നും മടങ്ങാൻ തുടങ്ങിയ എന്നെ കൈ പിടിച്ച്‌ ഇവിടവരെ എത്തിച്ചതിനു. പിന്നെ എനിക്ക്‌ എഴുതാൻ കഴിയും എന്നു പറഞ്ഞു എന്നിൽ ആത്മവിസ്വാസം നിറച്ച കുഞ്ഞൻചേട്ടനെയും,നരിക്കുന്നനെയും,ലക്ഷ്മിചേച്ചിയെയും പോലുള്ളവരുടെ നല്ലമനസ്സിനു.

...പകല്‍കിനാവന്‍...daYdreamEr... said...

കൊള്ളാം മാഷേ.. താങ്കള്‍ ഇനിയുമെഴുതുക.... ആശംസകള്‍...

ഞാനഗ്നി said...

മൗനം മഴയായ്‌ പെയ്തിറങ്ങുമ്പോൾ
വർഷമേഘങ്ങൾ പാടിയ രാഗം ഞാൻ കേട്ടു
ഉള്ളിലെ കിനാവുകളോർമ്മകളോടൊരു-
കിന്നാരം ചോദിച്ചകന്നൂ
പായാരംചൊല്ലിപിരിഞ്ഞു

:)))))))) nannayirikunnu ...

ഉപാസന || Upasana said...

മാംഗ്,

ഗദ്യമാണല്ലോ../
ആദ്യമായാണ് ഗദ്യമെഴുതുന്നതെങ്കില്‍ അഭിനന്ദങ്ങള്‍ ഉണ്ട്. ഒരു നല്ല ശതമാനം എഴുതി വിജയിപ്പിച്ചു. ആദ്യമല്ല എഴുതുന്നതെങ്കില്‍ ഇനിയും സ്ട്രക്ച്ചര്‍ മാറ്റി പരീക്ഷിക്കുന്നത് നല്ലതായിരിയ്ക്കും.

കുടയില്ലാതെ പാടവരമ്പിലൂടെ നടന്നുവരുന്ന അശ്വതി അവൾനനഞ്ഞിട്ടുൻണ്ടായിരുന്നു നെറ്റിയിലെ സിന്ദൂരം നാസികയിലൂടെ രക്തതുള്ളികൾ പോലെ ഒഴുകിയിറങ്ങുന്നു

നല്ല വരികള്‍ ആണ് ഇത്. “സിന്ദൂരം രക്തത്തുള്ളികള്‍ പോലെ” നല്ല അര്‍ത്ഥം. ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന രീതിയില്‍ പറഞ്ഞു (എന്റെ മനസ്സിലേയ്യ്ക്ക്)

മറ്റ് ഭാഗങ്ങള്‍ നന്നായിരുന്നെങ്കിലും ഇനിയും മിനുക്ക് പണികള്‍ ആകാമായിരുന്നു.
കഥയുടെ അവസാനം മഴയെപ്പറ്റി പറയുമ്പോള്‍ ഒരു ചെറിയ അരോചകം വരുന്നു. കഥയുടെ തുടക്കത്തില്‍ മഴക്കാലത്തെപ്പറ്റിയോ നാട്ടില്‍ മഴയുണ്ട് എന്നതിന്റെ ഒരു സൂചനയോ കൊടുത്ത് സംസാരിച്ചിട്ടില്ല മാംഗ്. അതാവശ്യാമാണ്. അതില്ലാതെ ക്ലൈമാക്സില്‍ മാത്രം മഴ വരുമ്പോല്‍ എന്തോ ഒരു മിസ്ടേക്ക് പോലെ.

വൈവിധ്യമാര്‍ന്ന കഥകള്‍ എഴുതാന്‍ ആശംസകള്‍.
:-)
ഉപാസന

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു ഇനിയും എഴുതണം.

lakshmy said...

കഥാതന്തു ഇഷ്ടമായി മാംഗ്. അവസാനമാകാറായപ്പോൾ അൽ‌പ്പം ഉഴപ്പിയെന്നു തോന്നുന്നു. കഥാനായകന്റേയും അഞ്ജനയുടേയും സംഭാഷണങ്ങൾ ചിലയിടത്ത് ഒരുമിച്ചു കിടന്നു. പിന്നെ വേണ്ടിടത്ത് ഞാൻ സ്വയം ഫുൾ സ്റ്റോപ്പ് ഇട്ടു വായിച്ചു. പക്ഷെ എഴുത്തിൽ മാംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കുഞ്ഞന്‍ said...

മാഷെ

കഥ ഇഷ്ടായി.. ഫുള്‍ സ്റ്റോപ്പ് കൊടുക്കുകയും വരികള്‍ ഇത്തിരി അകലത്തില്‍ ഫുള്‍ സ്റ്റോപ്പ് കഴിഞ്ഞിട്ട് തുടങ്ങുകയും ചെയ്താല്‍ വായന സുഖം കിട്ടിയേനെ..

സംസാരമെല്ലാം ഓരോ വരിയാക്കി ചിഹ്നങ്ങള്‍ കൊടുത്ത് നിശ്ചിതഅകലത്തില്‍ ആക്കുക..ഇതൊക്കെ അഭിപ്രായമാണട്ടൊ..

നരിക്കുന്നൻ said...

എന്റെ മനസ്സിലും ഈയിടെ മഴ സ്വപ്നങ്ങളാണ്. ഒരുകവിത കണ്ട്പ്പോഴേക്കും ആമ്പല്പൂ പോലെ സുന്ദരിയും സ്നേഹ നിധിയുമായ അഞ്ജനയെ വേണ്ടന്ന് വെച്ചു അല്ലേ.

ഈ കഥ മനസ്സിലേക്കൊരു മഴയായി പെയ്തിറങ്ങി. മാംഗ്, താങ്കളുടെ തൂലിക ഇനിയും ഇനിയും ശക്തമായ കഥകൾക്ക് ജന്മം കൊടുക്കട്ടേ.

megat said...

your blog very beautiful and more info ,make me excited. Congratulation!!

പെണ്‍കൊടി said...

ആദ്യ വരവാണിവിടേക്ക്‌. കൊള്ളാം. ഭാവുകങ്ങള്‍...

-പെണ്‍കൊടി

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ. നാടന്‍ പശ്ചാത്തലത്തില്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു. ഇനിയും എഴുതുക.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിലേക്കൊരു മഴയായിതന്നെ പെയ്തിറങ്ങി.
സിന്ദൂരം രക്തത്തുള്ളികള്‍ പോലെ.
ഗുഡ് വര്‍ക്ക്.

murmur........,,,,, said...

valare nannayirikkunnu., mazha nananja ormakal...

Bindhu Unny said...

നല്ല കഥ. :-)

വികടശിരോമണി said...

മാംഗ്,നന്നായിരിക്കുന്നു.
ഒന്നുകൂടി ഒതുക്കിപ്പറയാനാവില്ലേ?
ഈ പോപ് അപ് വിൻഡോ നിർബ്ബന്ധമാണോ?

കാന്താരിക്കുട്ടി said...

നന്നായി മാംഗ്.കഥാരചനയും നന്നായി വഴങ്ങുന്നുണ്ട്.ഇഷ്ടമായി

smitha adharsh said...

മാംഗ്...നന്നായിരിക്കുന്നു കേട്ടോ..ഇഷ്ടപ്പെട്ടു.
കഥാപാത്രങ്ങള്‍ എല്ലാം മുന്നില്‍ വന്നു നിന്ന പോലെ ഒരു പ്രതീതി..

ഗൗരിനാഥന്‍ said...

മാംഗ്, സുന്ദരമായിരിക്കുന്നു,ഞാന്‍ ഓര്‍ക്കുകയായിരിക്കുന്നു, എത്രയോ കേട്ട വിഷയം, എന്നീട്ടും താന്‍ എഴുതിയത് വായിക്കന്‍ നല്ല രസം, എന്റെ അമ്മ പറയും ചമ്മന്തി ഓരോ വീട്ടിലും ഓരോ റ്റേസ്റ്റ് ആണെന്ന്, ,അത്തിനോരോന്നിനും കൈപുണ്യതിന്റെ ഗുണമുണ്ടെന്ന്...ഇതിനും നല്ല കൈപുണ്യം....

മാംഗ്‌ said...

പകൽകിനാവൻ, നന്ദി
ഞാനഗ്നി അസ്വാദന ത്തിന്റെ ഭാവങ്ങൾ കമന്റിൽ ഉൻണ്ട്‌. നന്ദി
ഉപാസന അഭിപ്രായങ്ങളും നിദ്ദേശങ്ങളും മനസ്സാവരിച്ചിരിക്കുന്നു ശ്രമിക്കാം നന്ദി
അനൂപ്‌ നന്ദി
ലക്ഷ്മി ചേച്ചി ശരിയാ ഞാൻ കുറച്ചു തിടുക്കപ്പെട്ടു ഇനി ശ്രദ്ദിക്കാം
കുഞ്ഞൻ ചേട്ട ഞാൻ ശ്രദ്ദിക്കാം ഒരുപാടു നന്ദി ഉണ്ട്‌ നിങ്ങളോടെല്ലാം
നരിക്കുന്നൻ നന്ദി
പെൺകൊടി ,ശ്രീ,മിന്നാമിനുങ്ങുകൾ/സജി, മർമർ,ബിന്ദു ഉണ്ണി,നന്ദി
വികടശ്ശിരൊമണി ബുദ്ദിമുട്ടായൊ ഈ പൊപ്പ്‌ അപ്പ്‌ വിൻഡൊ മാറ്റണൊ?
കാന്താരി ചേച്ചി നന്ദി
സ്മിതടീച്ചറെ നന്ദി
ഗൌരിനാഥൻ അമ്മ പറഞ്ഞ സത്യം ഇവിടെ കണ്ടെത്തിയൊ എങ്കിൽ ഞാൻ സന്തോഷിക്കുന്നു.
ഇവിടം സന്ദർശിച്ച എല്ലാവർക്കും നന്ദി.

Rosili said...

അഭിനന്ദനങ്ങള്‍...വളരെ നല്ല കഥ..