Monday 25 August 2008

മറക്കല്ലേ ഉണ്ണീ....

ഇനി നീ എന്നു വരും
ഈ ക്കഴിഞ്ഞ വേനലിൽ
നീ വരുമെന്നൊർത്തു ഞാൻ
തെക്കിനി നിനക്കായൊരുക്കി
കാത്തിരുന്നു ഉണ്ണീ...

ഇനി നീ എന്നു വരും
മേടത്തിൽ നിൻ പിറന്നാൾ
സംമ്മാനവുമായ്‌
ഈ അമ്മ നിനക്കായ്‌ കാത്തിരുന്നു
നീ വരുമെന്നൊർത്തു ഞാൻ കാത്തിരുന്നു

തുലാമഴ നനയല്ലേ ഉണ്ണീ..
കാച്ചെണ്ണ തേയ്ക്കാൻ മറക്കല്ലേ
നീ അമ്മ ചൊല്ലിയതൊന്നും മറക്കല്ലേ
ഇപ്പൊഴും നീ സ്വപ്നം കണ്ടുണരാറുണ്ടൊ
നാമം ജപിച്ചു കിടക്കുവാനോർക്കണം
നാവിൽ നന്മ മാത്രം വിളങ്ങേണം

കോലായിൽ വീഴുന്ന സൂര്യ വെളിച്ചം
നിന്നെ യെന്നും തിരക്കാറുണ്ട്‌
കാവും കുളവും മീ കൽപ്പടവുകളും
നീ യെന്നു വരുമെന്നു ചോദിക്കുന്നു

ഉണ്ണീ നീയാ തിരക്കിലെല്ലാം മറന്നു പോയോ
നിന്റെ മനസ്സിൽ നിന്നും
പൈത്യുകം പോലും പറന്ന് പോയോ
ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ
അനു....

10 comments:

മാംഗ്‌ said...

ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ...

ശ്രീ said...

നൊസ്റ്റാള്‍ജിക്! വരികള്‍ നന്നായിട്ടുണ്ട് മാഷേ.


[ കവിത നേരിട്ട് ടൈപ്പു ചെയ്തപ്പോള്‍ കൂടുതല്‍ നന്നായിട്ടുണ്ട് ]

PIN said...

ഒരമ്മയുടെ വേവലാതികൾ നന്നായി വിയരിച്ചിരിക്കുന്നു.
ആശംസകൾ...

സുമയ്യ said...

ആധുനീക കാലഘട്ടത്തില്‍ അമ്മമാരുടെ സ്ഥാനം വൃദ്ധസദനങ്ങളിലല്ലേ..?.
അമ്മയുടെ മടിത്തട്ടിലാണ് സ്വര്‍ഗ്ഗം എന്ന് ഖുര്‍‌ആനില്‍ വായിച്ചിട്ടുണ്ട്.
നന്നായി ഉള്‍കൊണ്ടു ആ വികാരം.

yousufpa said...

നൊന്തുപെറ്റ അമ്മയെ മറക്കുന്നു നാമെപ്പോഴും.അവരുടെ കൊച്ചു ആവശ്യങ്ങളെ പലപ്പോഴും നാം തിരസ്കരിക്കാറാണ് പതിവ്.

നോവു പടര്‍ത്തിയ ഒരെഴുത്താണ് താങ്കളുടെ ഈ സൃഷ്ടി.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഉപാസന || Upasana said...

ഇനി നീ എന്നു വരും
ഈ ക്കഴിഞ്ഞ വേനലിൽ
നീ വരുമെന്നൊർത്തു ഞാൻ
തെക്കിനി നിനക്കായൊരുക്കി
കാത്തിരുന്നു ഉണ്ണീ...

ഇനി നീ എന്നു വരും
മേടത്തിൽ നിൻ പിറന്നാൾ
സംമ്മാനവുമായ്‌
ഈ അമ്മ നിനക്കായ്‌ കാത്തിരുന്നു
നീ വരുമെന്നൊർത്തു ഞാൻ കാത്തിരുന്നു

തുലാമഴ നനയല്ലേ ഉണ്ണീ..
കാച്ചെണ്ണ തേയ്ക്കാൻ മറക്കല്ലേ
നീ അമ്മ ചൊല്ലിയതൊന്നും മറക്കല്ലേ
ഇപ്പൊഴും നീ സ്വപ്നം കണ്ടുണരാറുണ്ടൊ
നാമം ജപിച്ചു കിടക്കുവാനോർക്കണം
നാവിൽ നന്മ മാത്രം വിളങ്ങേണം

കോലായിൽ വീഴുന്ന സൂര്യ വെളിച്ചം
നിന്നെ യെന്നും തിരക്കാറുണ്ട്‌
കാവും കുളവും മീ കൽപ്പടവുകളും
നീ യെന്നു വരുമെന്നു ചോദിക്കുന്നു

ഉണ്ണീ നീയാ തിരക്കിലെല്ലാം മറന്നു പോയോ
നിന്റെ മനസ്സിൽ നിന്നും
പൈത്യുകം പോലും പറന്ന് പോയോ
ഒന്നും മൊന്നും മറക്കല്ലെയുണ്ണീ
ഈ അമ്മയ്ക്കു നീ മാത്രമെ ഉള്ളൂ


Dear Mang,

I saw your some comments in your Blog. Had a close look to your posts.

Upasana is taking the above words to heart.
Nice and fantastic words.
Me also have a mother, loving mother.
felt you poem.

all bests
:-)
Upasana

മാംഗ്‌ said...
This comment has been removed by the author.
മാംഗ്‌ said...

ശ്രീ എന്റെ കൈയ്യിലുണ്ടായ്‌രുന്നതു ഒരു പഴയ വേർഷൻ വരമൊഴി ആയിർന്നു അതിനൊപ്പം കീമാനും അഞ്ജലി ഓൾഡ്‌ ലിപിയും ഉണ്ടായ്യ്‌രുന്നില്ല അങ്കിൽ ആണു വേണ്ട ഗൈഡൻസ്‌ തന്നതു

പിൻ മക്കളെ കുറിച്ചു ഓർത്തു വേവലാതി പെടാത്ത അമ്മമാരുണ്ടൊ? എഴുതുമ്പോൾ എന്റെ മനസ്സിലും
അമ്മയായിരുന്നു, നന്ദി.

സുമയ്യ: അമ്മ മാരെ വൃദ്ദസദനതിലയക്കുന്നവർ അവരു സംസ്കാരത്തെ ജയിലിലടയ്ക്കുകയണു ഒരു തലമുറയെ പാരമ്പര്യമില്ലാത്തവരാക്കുകയാണു.

നന്ദി അത്കൻ മാഷേ

സൗരഭ്യവുമായി ഇവിടെ എത്തിയ മുല്ലപ്പൂവിനു നന്ദി ഒരു സിറ്റുവേഷൻ കൂടി കൊടുതിട്ടു പാട്ടുകൾ പോസ്റ്റ്‌ ചെയ്താൽ മുല്ലപ്പൂവിന്റെ ബ്ലോഗ്‌ കുറച്ചുകൂടി മികച്ചതും രസകരവുമാകും

ഏത്‌ കമന്റ്‌ കണ്ടിട്ടാണു ഉപാസനയ്ക്കു ആകാംഷ കൂടിയതു എന്നു മനസ്സിലായില്ല :നന്ദി.

ഉപാസന || Upasana said...

"I saw your some comments in your Blog"

എന്നത്

"I saw your some comments in my blog"

എന്ന് തിരുത്തി വായിക്കുക മാംഗ്.
മിസ്ടേക്ക് പറ്റിയതിന് സോറി.

നല്ല വരികള്‍ ഇനിയുമെഴുതുക.
ആശംസകള്‍.
:-)
ഉപാസന

ഓഫ് ടോപിക് : “ശ്രീ” എന്ന ബ്ലോഗ്ഗര്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു 26 വയസ്സുള്ള പയ്യനാണ്. അദ്ദേഹത്തെ അങ്കിള്‍ എന്നൊക്കെ വിളിയ്ക്കുന്നത് കടന്ന കയ്യാണ് മാംഗ്. :-)))
ടേക്ക് ഇറ്റ് സില്ലി.

Dear mang
saw your comment in ma blog.
use this email id for future conversations
(Phone no. is useless in ma case)

sunilmv@gmail.com