Friday 22 August 2008

ധൂർത്തുപുത്രന്റെ ആത്മ രോദനം



കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ
കാലം കവിതകൾ കുത്തിക്കുറിക്കുന്നു .
ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും
ബാക്കിയില്ലാതെ ഞാൻ മടങ്ങുന്നു.

സൂര്യവെളിച്ചം തിരിതാഴ്ത്തിയെന്നെ
ഇരുട്ടിന്റെ കൂട്ടിലേയ്ക്കാനയിച്ചു .
മനസ്സിൽ തരിംബും വെട്ടമില്ലാതെ-
ഞാനന്ധനെ പോലെ സ്ഞ്ചരിച്ചു .
കാലം തെളിച്ച കൂരിരുൾ വഴിയിലൂടെ
ഭ്രാന്ധ്മായ്‌ ഞാനലഞ്ഞു.


പച്ച നോട്ടിന്റെ പച്ചപ്പിലുച്ചയുറക്കം കഴിഞ്ഞു-
ണർന്നെണീറ്റൊരീ ചുവന്ന തെരുവിൽ
ഞാനെന്റെയുറക്കം വിറ്റു
വാതുവയ്പ്പിന്റെ ലഹരിയിൽ
വായ്‌വിട്ട സത്യങ്ങൾ വിറ്റു.
ഒടുവിൽ ഞാൻ വരമായ്‌ കിട്ടിയ
വാലിന്റെയറ്റവും വിറ്റു.
നാടിന്റെ ശാപമായ്‌
നരകത്തിൻ പുത്രനായ്‌
നാൾ വഴികളേറെ ഞാൻ പിന്നിട്ടു.

ഇനി ഞാൻ മടങ്ങട്ടെ
കിനാവിന്റെ കാലൊച്ചകളില്ലാതെ
പ്രണയ ശൂന്യമാം മനസ്സുമായി
വെളിച്ചത്തിന്റെ പുൽനാമ്പുകൾ തേടി.
നിത്യതയുടെ അതിർ വരമ്പുകൾ തേടി.
അനു

8 comments:

മാംഗ്‌ said...

കഥ കണ്ണീരാൽ കടലാസു നനയ്ക്കുംമ്പോൾ
കാലം കവിതകൾ കുത്തിക്കുറിക്കുന്നു .
ഇനി ഓർത്തെഴുതാനൊരോർമ്മ കുറിപ്പുപോലും
ബാക്കിയില്ലാതെ ഞാൻ മടങ്ങുന്നു.

മാംഗ്‌ said...

വരമൊഴി എടിറ്ററിന്റെ പുതിയ
വേർഷൻ പരിചയപെടുത്തിയ അങ്കിളിനു നന്ദി.

siva // ശിവ said...

ഒരു മടക്കം അനിവാര്യമാണ്...

ജിജ സുബ്രഹ്മണ്യൻ said...

ഒന്നു കൂടി ശരിക്ക് ഓര്‍ക്കൂ മാംഗ്..ഇനിയുമ്ം ഇനിയും ധാരാളം എഴുതാന്‍ പറ്റും ന്നേ..മടങ്ങാനുള്ള സമയമായില്ല
നല്ല കവിത ട്ടോ

ശ്രീ said...

“ഇനി ഞാൻ മടങ്ങട്ടെ
കിനാവിന്റെ കാലൊച്ചകളില്ലാതെ
പ്രണയ ശൂന്യമാം മനസ്സുമായി
വെളിച്ചത്തിന്റെ പുൽനാമ്പുകൾ തേടി.
നിത്യതയുടെ അതിർ വരമ്പുകൾ തേടി...”

കവിത മനോഹരമായി മാഷേ...

smitha adharsh said...

ശരിക്കും അര്ത്ഥം പേറുന്ന വരികള്‍..

മാംഗ്‌ said...

ശിവ നന്ദി ഒരിക്കൽ നാമെല്ലാം മടങ്ങേണ്ടവരാണു എന്ന സത്യം നിത്യജീവിത്തിൽ എത്രപേർ ഓർക്കുന്നു.
കന്താരി ചേച്ചി ഞാനിവിടെ തന്നെ ഉണ്ടാകും.
ശ്രീ നന്ദി അഭിപ്രയങ്ങളുമായി വീണ്ടും വരിക.
സ്മിത ടീച്ചറിനെ പൊലൊരാൾ നന്നായി എന്നു പറയുംബൊൾ സന്തോഷം തോന്നുന്നു. ഗുരുക്കൻ മാരുടെ അനുഗ്രഹം.

മയൂര said...

വരികൾ ഇഷ്ടമായി :)