കരിപുരണ്ടൊരു കണ്ണാടിയും.
കരിന്തിരികത്തിയ ഒാട്ടുവിളക്കും.
മനസ്സാം ശ്രീകോവിൽ തുറന്നപ്പോൾ-
ഞാൻ കണ്ടതിത്രമാത്രമല്ലോ
ശ്ശീവേലിയില്ലാത്ത ശ്രീകോവിലിലിൽ
കാലം പൂജാരിയായെത്തും,
ഇനി യൊരിക്കലും വരാത്തൊരാ ഭക്തയെക്കാത്തീ
ശ്രീകോവിൽ തുറന്നിടട്ടെ
ഞാനെന്റെ നിർമ്മാല്യം മാറ്റിവയ്ക്കട്ടെ
മണിയടിച്ചവളെന്നെയുണർത്തും.
പിന്നെശംഖൂതിയെന്നോടു പറയും.
നാഥാനീയാണെനിയ്ക്കെല്ലാം.
ഇല്ല നീയിനിവരില്ല
എങ്കിലുമെന്റെ പ്രിയഭക്തെ
ക്ലാവുപിടിച്ചൊരാ കൊടിമരച്ചുവട്ടിൽ
കണ്ണടച്ചു കൈകൂപ്പി നീയുണ്ടാകുമെന്നു-
ഞാൻ ഓരോവട്ടവും കരുതും
പ്രണയവും ഭക്തിയുമൊന്നാണെങ്കിൽ!
ഞാനാരാണെന്നെന്നോടാരു പറയും.
കാലമോ കൈവിട്ടസ്നേഹമോ?
കലാലയ വര്‍ണ്ണങ്ങള്‍
1 year ago
4 comments:
ഒരു നീണ്ട ഇടവേള.പക്ഷെ നിങ്ങളെന്നെ മറന്നു എന്നു ഞാൻ കരുതുന്നില്ല
ഉത്തരങ്ങൾ തേടിയുള്ള എന്റെ യാത്രയിൽ ഒരു ചോദ്യം കൂടി
മറന്നില്ലാട്ടോ
ഇതെവിടായിരുന്നു?!!
പോസ്റ്റ് കൊള്ളാം. അപ്പോൾ ഇനി മുടങ്ങാതെ പോസ്റ്റുക
ഞാനും ഓർത്തിരുന്നു, കാണാറില്ലല്ലോ എന്ന്.
വന്നപ്പോൾ പ്രണയകവിതയുമായാണല്ലോ.
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
Post a Comment