പ്രണയം ഹൃദയത്തിൻ
ഭാഷയാണെങ്കിൽ
പരിഭവം എന്താണ്
വികാരം മനസ്സിന്റെ വിങ്ങലാണെങ്കിൽ
വിചാരം എന്താണ്
മൗനം സമ്മതമാണെങ്കിൽ
മോഹം എന്താണ്
പ്രാർത്ഥനയപേക്ഷയാണെങ്കിൽ
അതിനൊരാചാരമെന്തിനാണ്
സ്നേഹം അഭിനയമാണെങ്കിൽ
ആത്മാർത്ഥതയെവിടയാണ്
സത്യം ദൈവമാണെങ്കിൽ
ആൾദൈവങ്ങൾ എന്തിനാണു
ജീവിതം ഒരു സമസ്സ്യയാണെങ്കിൽ
ഉത്തരങ്ങൾ ഒളിച്ചിരിക്കുന്നതെവിടയാണ്
ജന്മം ഒരു തടങ്കലാണെങ്കിൽ
മരണമെന്താണു?
അമ്മ ദൈവമാണെങ്കിൽ
അമ്മതൊട്ടിലുകൾ എന്തിനാണു
ചോദ്യങ്ങളുടെ മഴക്കാറുകൾക്ക്
പെയ്തൊഴിയാൻ ഉത്തരങ്ങളുടെ-
ഗിരിശൃംഘങ്ങളെവിടയാണു
ഇതെന്റെ മനസ്സാണെങ്കിൽ
എനിക്കെന്താണു?
ഇവരെന്തിനാണെന്നെ ഭ്രാന്തനെന്നു വിളിക്കുന്നതു.